Tuesday January 24, 2017
Latest Updates

കൂടുതല്‍ മദ്യപിക്കുക,കൂടുതല്‍ ടാക്‌സ് കൊടുക്കുക !

കൂടുതല്‍ മദ്യപിക്കുക,കൂടുതല്‍ ടാക്‌സ് കൊടുക്കുക !

ഒരു കുപ്പി വൈന്‍ വാങ്ങുമ്പോള്‍ വിലയുടെ പകുതിയോളവും നല്‍കുന്നത് എക്‌സൈസ് ഡ്യൂട്ടി, മറ്റ് ടാക്‌സുകള്‍ എന്നീ ഇനങ്ങളിലേക്കാണെന്ന് പരാതി. കഴിഞ്ഞ നാലുവര്‍ഷമായി നികുതികള്‍ മുപ്പത്തഞ്ചു ശതമാനം വരെയായി ഉയര്‍ന്നെന്നും ഇത്
കുറക്കണമെന്നും ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ ഓഫ് ലൈസന്‍സ് ഉടമകളുടെ അസോസിയേഷനും രംഗത്തെത്തി.

നിലവിലെ നികുതി നിരക്കുകള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോല്‍ 624 ശതമാനം കൂടുതലാണെന്ന് ഓഫ് ലൈസന്‍സ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. നികുതി നിരക്കുകളിലെ വര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വീഞ്ഞിന്റെ ഗുണമേന്മ കുറക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് നാഷണല്‍ ഓഫ് ലൈസന്‍സ് അസോസിയേഷന്‍ പ്രതിനിധി എവെലിന്‍ ജോണ്‍സും പറഞ്ഞു.

നേരത്തെ 10 യൂറോയുടെ ഒരു ബോട്ടില്‍ വൈന്‍ വില്‍ക്കുമ്പോള്‍ വില്‍പ്പനക്കാരന് ലഭിച്ചിരുന്നത് 6.27 യൂറോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 4.94 യൂറോ മാത്രമാണ്. ഇതില്‍ നിന്നും ഉത്പാദനം മുതല്‍ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ളവര്‍ ലാഭം കണ്ടെത്തേണ്ട അവസ്ഥയാണ്. തുച്ഛമായ ഈ തുക കൊണ്ട് ഉപഭോക്താവിന് മികച്ച ഗുണമേന്മയുള്ള മദ്യം നല്‍കുന്നത് അസാധ്യമാണെന്നും ജോണ്‍സ് പറയുന്നു.

അതേസമയം മദ്യത്തിന്‍ മേലുള്ള നികുതി നിരക്കുകള്‍ കുറക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും രംഗത്തെത്തി.



Scroll To Top