Saturday January 21, 2017
Latest Updates

വാഴപ്പഴ കണ്ടെയ്‌നറില്‍ അയര്‍ലണ്ടിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 50 മില്യന്‍ യൂറോയുടെ  മയക്കുമരുന്ന് പിടിച്ചു

വാഴപ്പഴ കണ്ടെയ്‌നറില്‍ അയര്‍ലണ്ടിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 50 മില്യന്‍ യൂറോയുടെ  മയക്കുമരുന്ന് പിടിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് വാഴപ്പഴം കൊണ്ടുവന്ന കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 50 മില്യന്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു. ചരക്കു കപ്പലായ സ്റ്റാര്‍ സ്ട്രാറ്റോസില്‍ കൊണ്ടുവന്ന 300 കിലോ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. കൊളംബിയയില്‍ നിന്ന് വന്ന കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. 

ഗാര്‍ഡ, യുകെ നാഷണല്‍ ക്രൈം ഏജന്‍സി, ബോര്‍ഡര്‍ ഫോഴ്‌സ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. അയര്‍ലണ്ടിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ പേരില്‍ വന്ന കണ്ടെയ്‌നറാണ് ഇത് എന്നാണു സൂചന. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹാംപ്‌ഷെയറിലെ പോര്‍ട്‌സ്മൗത്തില്‍ വച്ച് നടത്തിയ പരിശോധനയില്‍ ഇന്നലെയാണ് മയക്കുമരുന്ന് പിടികൂടിയത്. 

മൂന്ന് മാസത്തിനിടെ ഗാര്‍ഡയും യുകെ നാഷണല്‍ ക്രൈം ഏജന്‍സിയും സംയുക്തമായി നടത്തുന്ന രണ്ടാമത്തെ പരിശോധനയാണ് ഇത്. രണ്ട് പരിശോധനയിലും ലക്ഷക്കണക്കിന് യൂറോ വിപണി വില കണക്കാക്കപ്പെടുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത്തരത്തിലുള്ള ആദ്യ പരിശോധന നടന്നത്. പിടിച്ചെടുത്ത മയക്കുമരുന്ന് ക്രിസ്തുമസ് ലക്ഷ്യമാക്കി അയര്‍ലണ്ടില്‍ വിതരണം ചെയ്യാന്‍ കൊണ്ട് വന്നതാണെന്നാണ് അധികൃതരുടെ നിഗമനം.

Scroll To Top