Friday December 09, 2016
Latest Updates

സ്വപ്നഭൂമിയായി അയര്‍ലണ്ട്,ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രവാഹം

സ്വപ്നഭൂമിയായി അയര്‍ലണ്ട്,ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രവാഹം

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു.ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ കുറയ്ക്കുകയും ,പ്രവേശനത്തിനുള്ള നിയമ വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അയര്‍ലണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്ന ഭൂമിയായിരിക്കുന്നത്.

മന്ത്രി ഡാമിയന്‍ ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ മാസം നടത്തിയ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് അയര്‍ലണ്ടിലേക്ക് 2015 വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ടാര്‍ജറ്റ് തികയ്ക്കാന്‍ ആയതായി എഡ്യൂക്കേഷന്‍ അയര്‍ലണ്ട് വൃത്തങ്ങള്‍ സൂചന നല്‍കി.

ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം അയര്‍ലണ്ടില്‍ ല്‍ സ്റ്റഡി ഇന്‍ അയര്‍ലണ്ട് സെമിനാര്‍ നടത്തിയത്. 2012 ല്‍ അയര്‍ലണ്ടില്‍ 850 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി കൂടി. 2016 ഓടെ അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മൂവായിരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.2020 ഓടെ പ്രത്യേക പ്രചാരണം നടത്താതെ തന്നെ ഇവിടെയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എഡ്യൂക്കേഷന്‍ അയര്‍ലണ്ട്.

ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ മികച്ച വിദ്യാഭ്യാസ നിലവാരവും ഒരു വര്‍ഷത്തെ പിജി സ്റ്റേബാക്ക് പ്രോഗ്രാമുമാണ് അയര്‍ലണ്ടിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജും(യൂ സി ഡി ) ട്രിനിറ്റി കോളജുമാണ് ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഐറിഷ് കോളജുകള്‍. ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയില്‍ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഈ ഐറിഷ് കോളജുകളുമുണ്ട് ഇതാണ് ഐറിഷ് കോളജുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പിജി സ്റ്റേബാക്ക് സ്‌കീമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരമുണ്ട്. 

ഇപ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് ഫുള്‍ടൈം ജോലി ചെയ്യാന്‍ അവസരമുണ്ട്. സ്ട്ടാര്‍ട്ട്അപ്പ് കമ്പനികള്‍ തുടങ്ങാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. പഠനം കഴിഞ്ഞു ജോലി തേടാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികള്‍ സഹായിക്കും. ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും ജോബ് ഫെയര്‍ പോലെയുള്ള പരിപാടികള്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ നേതൃത്വത്തില്‍ നടത്താറുണ്ട്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നു.

നഴ്‌സിംഗ് അടക്കമുള്ള കോഴ്‌സുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണ കോഴ്‌സുകള്‍ ആരംഭിക്കുന്നുണ്ട്.നഴ്‌സിംഗിനു അയര്‍ലണ്ടില്‍ ഉപരി പഠനം നടത്താന്‍ എത്തുന്നവര്‍ക്കും മികച്ച ജോലി സാധ്യതകള്‍ നിലവിലുണ്ട്.

Scroll To Top