Friday December 09, 2016
Latest Updates

മരിച്ചിട്ടും വിവാദം വിടാതെ നിലമ്പൂരിലെ ഡോ.ഷാനവാസ്: മദ്യപിച്ചായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

മരിച്ചിട്ടും വിവാദം വിടാതെ നിലമ്പൂരിലെ ഡോ.ഷാനവാസ്: മദ്യപിച്ചായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

മലപ്പുറം:നിലബൂരിലെ യുവ ഡോക്റ്റര്‍ പി സി ഷാനവാസിന്റെ മരണത്തില്‍ അസ്വഭാവികമായി യാതൊന്നുമില്ലെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.ഭക്ഷണം തൊണ്ണയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് ഡോക്റ്റര്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഭവ സമയത്ത് ഡോക്റ്റര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോ.കൃഷ്ണകുമാര്‍ കേസന്വേഷിച്ച എടവണ്ണ ഗ്രേഡ് എസ്.ഐ. ബാബുവിനു മൊഴിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്..

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഷാനവാസിന്റെ ഹൃദയത്തിന്റെ രക്തക്കുഴലിനു വണ്ണക്കുറവുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാനവാസിനെ ചുങ്കത്തറ മേഖലയില്‍നിന്നു മാറ്റിനിര്‍ത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടതായി മലപ്പുറം ഡി.എം.ഒ: വി. ഉമറുല്‍ ഫാറൂഖ്മാധ്യമങ്ങളോട് പറഞ്ഞു. ചില യുവജനസംഘടനകളും അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ടു സമരം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ സ്ഥലത്തെത്തി വിവരം തിരക്കിയ ശേഷം അദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്നും ഡി.എം.ഒ. പറഞ്ഞു. ഷാനവാസിനെതിരേ പ്രദേശത്തെ സാധാരണ ജനങ്ങള്‍ എതിരായിരുെന്നന്നും ഇതുബോധ്യപ്പെട്ടതിനാലാണു സ്ഥലം മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാസികളില്‍ ആതുരസേവനം നടത്തി മാതൃകയായ ഡോ.ഷാനവസിനെനെക്കുറിച്ച് ചില സഹപ്രവര്‍ത്തകര്‍ക്ക് മോശം അഭിപ്രായമാണുള്ളത്. ഷാനവാസ് പൂര്‍ണമദ്യപനാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.ഇദ്ദേഹം സ്വയം ചിത്രികരിപ്പിച്ച ചില വീഡിയോകളില്‍ പോലും ഒറ്റ നോട്ടത്തില്‍ ഇദ്ദേഹത്തിന്റെ മദ്യപാന സ്വഭാവം തെളിഞ്ഞു കാണാമെന്നു ചില സഹ പ്രവര്‍ത്തകര്‍ ചൂണ്ടി കാട്ടി.. എന്നാല്‍, ഒരാള്‍ മദ്യപിക്കുമെന്നതുകൊണ്ടുമാത്രം അയാള്‍ ചീത്തസ്വഭാവക്കാരനായി മാറുന്നില്ലെന്നാണ് മറുപക്ഷക്കാര്‍ പറയുന്നത് .

എന്നാല്‍, ഷാനവാസിനെ നേരിട്ടറിയാത്തവരും സോഷ്യല്‍ മീഡിയയിലൂടെ മനസിലാക്കിയവരുമാണ് അദ്ദേഹത്തിനു പിന്തുണ നല്‍കിയത്. പഠനസമയത്തുതന്നെ ഷാനവാസ് മുന്‍ശുണ്ഠിക്കാരനായിരുന്നെന്ന് മെഡിക്കല്‍കോളജിലെ ചില അധ്യാപകര്‍ പറയുന്നു. ഇതുകൊണ്ടുതന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഷാനവാസിനെ അടുത്തറിയാന്‍ കഴിഞ്ഞില്ല. അടുത്ത സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തുചെയ്യുന്ന പ്രകൃതക്കാരന്‍കൂടിയായിരുന്നു. പഠനസമയത്തു പലപ്പോഴും അടിപിടികേസില്‍ പിടിക്കപ്പെടുമായിരുന്നു. അതുമിക്കവാറും സുഹൃത്തുക്കള്‍ക്കു വേണ്ടിയുമായിരുന്നു.

Scroll To Top