Friday December 09, 2016
Latest Updates

ഏറനാടിന്റെ പ്രിയ ഷാനവാസ് ഡോക്റ്റര്‍ നിര്യാതനായി 

ഏറനാടിന്റെ പ്രിയ ഷാനവാസ് ഡോക്റ്റര്‍ നിര്യാതനായി 

sshനിലമ്പൂര്‍:ആദിവാസികളുടെ ക്ഷേമത്തിനായി നിരന്തരം പോരാടിയിരുന്ന യുവ ഭിഷഗ്വരന്‍ പി സി ഷാനവാസ് അന്തരിച്ചു.ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്ന ഡോ.ഷാനവാസ് സോഷ്യല്‍ മീഡിയായ്ക്ക് പ്രിയങ്കരനായിരുന്നു.

ഇന്നലെ രാത്രി കോഴിക്കോടുനിന്നും നിലമ്പൂരേയ്ക്കുള്ള യാത്രയ്ക്കിടയില്‍ താഴ്ന്ന രക്തസമ്മര്‍ദവും ഹൃദയാഘാതവും മൂലമാണ് മുപ്പത്താറുകാരനായ ഏറനാടിന്റെ പ്രിയ ഡോക്റ്റര്‍ അന്ത്യയാത്രയായത്.

മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെ പൊരുതാനും,ആദിവാസികള്‍ക്ക് പ്രാഥമിക ജീവിത സൌകര്യങ്ങള്‍ എത്തിയ്ക്കാനും സുഹൃത്തുക്കള്‍ക്ക് നേതൃത്വം നല്കിയ ഡോ.ഷാനവാസിന് ലോകമെമ്പാടും നിന്നുള്ള മലയാളി സുമനസുകളുടെ പിന്തുണ ലഭിച്ചിരുന്നു 

ഇരുപത്തി അഞ്ചോളം കിലോമീറ്റര്‍ കൊടും വനത്തിലൂടെ സഞ്ചരിച്ചാണ് രോഗികളെ തേടി ഡോക്ടര്‍ ഷാനവാസ് ചെന്നിരുന്നത്. ഓരോ ആദിവാസി കുടിലുകളിലും ഡോകടര്‍ രോഗികളെ തിരഞ്ഞു ചികിത്സിച്ചിരുന്നു. shana

Scroll To Top