Saturday May 27, 2017
Latest Updates

കോര്‍ക്കില്‍ നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് ഇന്ത്യന്‍ കത്തോലിക്കാ വൈദികന്‍ സ്ഥാപിച്ച ചാരിറ്റി ഷോപ്പ് പൂട്ടി

കോര്‍ക്കില്‍ നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് ഇന്ത്യന്‍ കത്തോലിക്കാ വൈദികന്‍ സ്ഥാപിച്ച ചാരിറ്റി ഷോപ്പ് പൂട്ടി

കോര്‍ക്ക് :ഇന്ത്യന്‍ ബിഷപ്പിനെ തട്ടിക്കൊണ്ടുപോയ വൈദികരുടെ അറസ്റ്റിന് പിന്നാലെ ഇവരില്‍ ഒരാള്‍ നടത്തിയിരുന്ന കോര്‍ക്കിലെ സ്‌കള്ളിലുള്ള ചാരിറ്റി ഷോപ്പും അടച്ചുപൂട്ടി. ധനസമാഹരണത്തിനായി കോര്‍ക്കിലെ സ്‌കള്ളില്‍ സ്ഥാപിച്ചിരുന്ന ‘ഫാദര്‍ രാജ’ ഷോപ്പാണ് മെയ് പത്താം തിയതി അടച്ച് പൂട്ടിയത്.

കോര്‍ക്കില്‍ പല തവണ സന്ദര്‍ശനം നടത്തി പലരില്‍ നിന്നും പണം പിരിച്ച ഫാ.രാജാ റെഡഡിയ്ക്ക് നാട്ടുകാര്‍ സ്ഥാപിച്ചു കൊടുത്തതാണ് സ്‌കള്ളിലെ ചാരിറ്റി ഷോപ്പ്.
ഇന്ത്യയിലെ’പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക്’ ധനസമാഹരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ഷോപ്പിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിവരം.എന്നാല്‍ നടത്തിപ്പുകാരനായ ഫാദര്‍ രാജാ റെഡ്ഡി ഇന്ത്യയില്‍ അന്വേഷണം നേരിടുന്നതിനാലാണ് ഷോപ്പ് അടച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചാരിറ്റി ഷോപ്പ് സ്ഥാപിച്ച ഫാദര്‍ രാജാ റെഡ്ഡിയും 14 കൂട്ടാളികളും കടപ്പ ബിഷപ്പ് പ്രസാദ് ഗലേലയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇന്ത്യയില്‍ അറസ്റ്റിലായത്.

ഏപ്രില്‍ 25 ന് ബിഷപ്പ് പ്രസാദ് ഗലേലയെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും നഗസാനപാലെ എന്ന സ്ഥലത്തു നിന്നാണ് തട്ടിക്കൊണ്ട് പോയത്. 54 കാരനായ ബിഷപ്പിനെ കണ്ണുകള്‍ മൂടിക്കെട്ടിയശേഷം മര്‍ദ്ദിച്ചവശനാക്കിയിരുന്നു. 75000 യു.എസ്. ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.പിന്നീട് 30000 യു.എസ്. ഡോളര്‍ നല്‍കിയതോടെ ഏപ്രില്‍ 26 ന് ബിഷപ്പിനെ സ്വതന്ത്രനാക്കുകയായിരുന്നു.

തിരിച്ചെത്തിയശേഷം ബിഷപ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. കേസില്‍ ഫാദര്‍ രാജയാണ് പ്രധാനി. ഇവര്‍ ഇന്ത്യയില്‍ മൈ ഡാഡി ഹോം എന്ന പേരില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ ബിഷപ്പിന്റെ സുഹൃത്തായിരുന്ന ഫാദര്‍ രാജക്ക് അതിരൂപതയുടെ നേതൃത്വത്തില്‍  എത്താനുള്ള പദ്ധതിയും ഉണ്ടായിരുന്നത്രേ.

Scroll To Top