Friday December 02, 2016
Latest Updates

കലാമിന്റെ മികച്ച പ്രഭാഷണങ്ങളില്‍ ഒന്നാമത് ഡബ്ലിനിലേതെന്ന് ഇന്ത്യന്‍ മാധ്യമം (വീഡിയോ)

കലാമിന്റെ മികച്ച പ്രഭാഷണങ്ങളില്‍ ഒന്നാമത് ഡബ്ലിനിലേതെന്ന് ഇന്ത്യന്‍ മാധ്യമം  (വീഡിയോ)

ഡബ്ലിന്‍:അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ പ്രഭാഷണങ്ങള്‍ എന്നും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതായിരുന്നു.ഉയര്‍ന്നു പറക്കാനുള്ള ഉപദേശമാണ് അദ്ദേഹം എല്ലായിടത്തും നല്കിയത്.വിദ്യാര്‍ഥികളെന്നോ ,കര്‍ഷകരെന്നോ,പണ്ഡിതനെന്നോ,പാമരനെന്നോ കലാമിന് വ്യത്യാസം ഉണ്ടായിരുന്നില്ല.തന്റെ ജീവിതത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ജീവിതഗന്ധിയുമായിരുന്നു അവ.

അബ്ദുള്‍ കലാം നടത്തിയ ഏറ്റവും മികച്ച അഞ്ച് ഇന്‍സ്പിരേഷനല്‍ പ്രഭാഷണങ്ങളുടെ വീഡിയോ ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.ഇതില്‍ ഒന്നാമതായി പത്രം പ്രസിദ്ധീകരിച്ചത് ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ കലാം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആയിരുന്നു.നാല്‍പ്പത് മിനിട്ടോളം അയര്‍ലണ്ടിലെ ജനങ്ങളോടും വിദ്യാര്‍ഥികളോടുമായി നടത്തിയ പ്രസംഗത്തിന് ശേഷം അദ്ദേഹം അവരോട് സംവദിക്കാനും സമയം കണ്ടെത്തി.ലീഡര്‍ഷിപ്പിനെ കുറിച്ചുള്ള കലാമിന്റെ പ്രസിദ്ധമായ ഉദ്ധരണിയും ഡബ്ലിന്‍ ട്രിനിറ്റി കോളജ് അങ്കണത്തിലാണ് ആദ്യമായി ഉയര്‍ന്നത്.  ട്രിനിറ്റിയില്‍ കലാം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ കാണാം.

Scroll To Top