Friday May 26, 2017
Latest Updates

പശുവിന്റെ ഹൃദയം മനുഷ്യന്!ഡോ.കെ എം ചെറിയാന്‍ പുതിയ നേട്ടത്തിലേയ്ക്ക് 

പശുവിന്റെ ഹൃദയം മനുഷ്യന്!ഡോ.കെ എം ചെറിയാന്‍ പുതിയ നേട്ടത്തിലേയ്ക്ക് 

ചെന്നൈ: പശുവിന്റെ ഹൃദയ വാള്‍വ് 81 കാരിക്ക് പുതുജീവനേകി. ഓട്ടിക് വാള്‍വ് ചുരുങ്ങുന്ന അസുഖമുള്ള സ്ത്രീക്കാണ് പശുവിന്റെ ഹൃദയ വാള്‍വ് തുണയായത്. ഹൈദരാബാദ് സ്വദേശിനിയാണ് ചെന്നൈയിലെ ഫ്രോന്റിര്‍ ലൈഫ്‌ലൈന്‍ ആസ്പത്രിയില്‍ അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയയായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏറെ പ്രയാസകരമായിരുന്നു ശസ്ത്രക്രിയ. ഓര്‍ട്ടിക് സ്‌റ്റെനോസിസ് ബാധിച്ചവര്‍ക്ക് പരമ്പരാഗത ശസ്ത്രക്രിയാ രീതിയ്ക്ക് പകരം ഈ പുതിയ വഴി ഉപയോഗിച്ചു ഹൃദയവാള്‍വ് മാറ്റിവെക്കാമെന്ന് ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍സിലെ ഡോ. കെ.എം ചെറിയാന്‍ പറഞ്ഞു.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ത്രീ വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഈ വര്‍ഷം തുടക്കം മുതലാണ് വീണ്ടും ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇവരില്‍ കണ്ടുതുടങ്ങിയത്. നിരവധി ആസ്പത്രികളെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം എവിടെ നിന്നും ലഭിച്ചില്ല.

ഏപ്രിലിലാണ് അവര്‍ ഞങ്ങളുടെ അടുത്ത് എത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ മാറ്റിവെച്ച വാല്‍വ് ചെറുതാണെന്ന് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഇന്റര്‍ വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആര്‍ അനന്തരാമന്‍ പറഞ്ഞു.

Scroll To Top