Wednesday December 07, 2016
Latest Updates

ഡോ.ബാലേന്ദ്രന്റെ സംസ്‌കാരം അയര്‍ലണ്ടില്‍ നടത്തിയേക്കും,ബന്ധുക്കള്‍ എത്തും

ഡോ.ബാലേന്ദ്രന്റെ സംസ്‌കാരം അയര്‍ലണ്ടില്‍ നടത്തിയേക്കും,ബന്ധുക്കള്‍ എത്തും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ മരണമടഞ്ഞ മലയാളി ഡോക്റ്റര്‍ ബാലേന്ദ്രന്‍ വേലായുധന്‍ 199 3 ല്‍ കേരളം വിട്ടതാണെന്ന് കുടുംബാംഗങ്ങള്‍.പഠനം പൂര്‍ത്തിയാക്കിയയുടന്‍ മറ്റു കുടുംബാംഗങ്ങളെ പോലെ വിദേശത്തേയ്ക്ക് കുടിയേറുകയായിരുന്നു ബാലേന്ദ്രനും.

പിന്നീടുള്ള കാലം മുഴുവന്‍ വിദേശത്തായിരുന്ന ബാലേന്ദ്രന്‍ കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് വരെ ജന്മനാടുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.പക്ഷേ ഇദ്ദേഹം എന്നാണ് അയര്‍ലണ്ടില്‍ എത്തിയത് എന്ന് സംബന്ധിച്ച് വീട്ടുകാര്‍ക്കും അറിവില്ല.

എന്നാല്‍ വാട്ടര്‍ഫോര്‍ഡ്,മേയോ ആശുപത്രികളില്‍ ഡോ.ബാലേന്ദ്രന്‍ ജോലി ചെയ്തിരുന്നതായി ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ ബാലേന്ദ്രന്റെ മരണവിവരമറിഞ്ഞ സഹോദരങ്ങളായ ഡോ.മാധവും, ഡോ.വേണുവും ഞെട്ടലിലാണ്.സംഭവം അറിഞ്ഞ് മറ്റു കുടുംബാംഗങ്ങളും ഇവരുടെ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.ലണ്ടനില്‍ ഡോക്റ്ററായി പ്രാക്റ്റീസ് ചെയ്യുന്ന ഡോ.വേണുവിന്റെ മകളെ വിവരം അറിയിച്ചിട്ടുണ്ട്.അവരോട് ഡബ്ലിനില്‍ എത്തി സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും,സംസ്‌കാരശുശ്രൂഷകളെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം നല്‍കാനാണ് വീട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.സംസ്‌കാരം ഡബ്ലിനില്‍ തന്നെ നടത്താനുള്ള സാധ്യതകളാണ് ആരായുന്നത്.

പരേതന്റെ ബന്ധുക്കള്‍ ഗാര്‍ഡയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ എത്തിയാല്‍ ഹൈന്ദവആചാരക്രമമനുസരിച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ക്കാണ് ആലോചിക്കുന്നതെന്നും,അയര്‍ലണ്ടിലെ സാമൂഹ്യപ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്നും കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ അറിയിച്ചു.സംസ്‌കാര നടപടികളുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇന്ത്യന്‍ എംബസിയ്ക്ക് കത്ത് നല്കിയിട്ടുണ്ടെന്നും എംബസിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാവും അനന്തരനടപടികളെന്ന് ഗാര്‍ഡ പ്രതിനിധി ‘ഐറിഷ്  മലയാളിയോട്’പറഞ്ഞു

Scroll To Top