Saturday December 03, 2016
Latest Updates

സമാധാന സംസ്‌കാരത്തിന്റെ സന്ദേശവുമായി ഗാന്ധിജിയുടെ കൊച്ചുമകന്‍ അയര്‍ലണ്ടില്‍

സമാധാന സംസ്‌കാരത്തിന്റെ സന്ദേശവുമായി ഗാന്ധിജിയുടെ കൊച്ചുമകന്‍ അയര്‍ലണ്ടില്‍

ലണ്ടന്‍ഡെറി :’മാലിന്യമുക്തവും, സാമൂഹികനീതി ഉറപ്പാക്കുന്നതുമായ ഭരണസംവിധാനമാണ് തന്റെ മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നത്,’ മാഗീയിലെ ജോണ്‍ ഹ്യൂം ആന്‍ഡ് തോമസ് ഒ നീല്‍ ചെയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഗാന്ധിജിയുടെ കൊച്ചുമകനായ ഡോ: അരുണ്‍ ഗാന്ധി പറഞ്ഞു. പ്രൊഫസര്‍ ബ്രാന്‍ഡന്‍ ഹാംബറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പരിപാടി നടന്നത്. മാധ്യമപ്രവര്‍ത്തകനും, സമാധാനസന്ദേശവാഹകനുമാണ് ഡോ: അരുണ്‍ ഗാന്ധി.

ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലിഷ് ഭാഷാ പത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയില്‍ മൂന്ന് പതിറ്റാണ്ടോളം ജോലി ചെയ്ത ശേഷമാണ് ഡോ: ഗാന്ധി, തന്റെ മുത്തച്ഛന്റെ സമാധാന സന്ദേശങ്ങളുമായി ലോകപര്യടനം ആരംഭിച്ചത്.drgandhi

ദക്ഷിണാഫ്രിക്കയില്‍ താമസിച്ചിരുന്ന കാലത്ത് വെുത്ത വര്‍ഗക്കാരില്‍ നിന്നും കറുത്ത വര്‍ഗക്കാരില്‍ നിന്നും തനിക്ക് ഒരുപോലെ വംശീയാക്രമണം നേരിടേണ്ടി വന്നുവെന്ന് ഡോ: ഗാന്ധി ഓര്‍മ്മിക്കുന്നു. അങ്ങനെ 1940ല്‍ തന്നെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക്, ഗാന്ധിജിയുടെ അടുത്തേയ്ക്ക് പറഞ്ഞുവിട്ടു. അദ്ദേഹത്തില്‍ നിന്നാണ് സമാധനത്തെയും ്അഹിംസയെയും കുറിച്ച് ആഴമുള്ള പാഠങ്ങള്‍ ഡോ: ഗാന്ധി സ്വായത്തമാക്കുന്നത്.

ശാരീരികമായ ആക്രമണം മാത്രമല്ല ഹിംസ എന്ന് ഗാന്ധിജി തന്നെ പഠിപ്പിച്ചിരുന്നുവെന്ന് കൊച്ചുമകന്‍ ഓര്‍ക്കുന്നു. വിവേചനം, അടിച്ചമര്‍ത്തല്‍, വെറുപ്പ്, മുന്‍ധാരണകള്‍, സ്രോതസ്സുകളെ നശിപ്പിക്കല്‍, സ്രോതസ്സുകള്‍ ചൂഷണം ചെയ്യല്‍, നാമറിയാതെ ദിവസേന ചെയ്യുന്ന നൂറുകണക്കിന് കാര്യങ്ങള്‍ എന്നിങ്ങനെ മറ്റ് പല തരത്തിലുള്ള ഹിംസകളും ലോകത്ത് നിലനില്‍ക്കുന്നു. നമ്മള്‍ ദിവസേന അറിയാതെ തന്നെ ഹിംസാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു എന്ന് ഗാന്ധിജി തന്നോട് പറഞ്ഞിരുന്നതായി ഡോ: അരുണ്‍ ഗാന്ധി ഓര്‍ത്തെടുത്തു. ഇത്തരം കാര്യങ്ങളാണ് തുടര്‍ന്ന് ശാരീരിക ഹിംസകളിലേയ്ക്ക് നമ്മെ വഴിനടത്തുന്നത്. അതിനാല്‍ ആദ്യം നാം മുക്തരാകേണ്ടത് ഇവയില്‍ നിന്നുമാണ്.

‘മറ്റുള്ളവരോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കുമ്പോഴാണ് ശരിയായ സാമാധാനം കൈവരുന്നത്,’ ഡോ: അരുണ്‍ ഗാന്ധി പറഞ്ഞു.

Scroll To Top