Friday December 09, 2016
Latest Updates

ഗ്രീസ് ഹിത പരിശോധന ഇന്ത്യന്‍ വിപണിയെയും ബാധിച്ചു 

ഗ്രീസ് ഹിത പരിശോധന ഇന്ത്യന്‍ വിപണിയെയും ബാധിച്ചു 

മുംബയ്: ഗ്രീസിലെ ജനഹിത പരിശോധന തള്ളിയത് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തിലേക്കു വീണു.
സെന്‍സെക്‌സ് 27,777 ലും നിഫ്റ്റി 98 പോയന്റ് നഷ്ടത്തില്‍ 8386 ലുമെത്തി. ഹിതപരിശോധനാഫലം സര്‍ക്കാരിന് അനുകൂലമായതോടെ ഗ്രീസിനു യൂറോപ്പും ഐഎംഎഫും നിര്‍ത്തിവച്ച സഹായം പുനരാരംഭിക്കില്ലെന്നുറപ്പായതോടെയാണ് ഓഹരി വിപണികളില്‍ നഷ്ടം നേരിട്ടത്.
ഇതോടെ, ഗ്രീസ് യൂറോപ്യന്‍ യൂണിയനു പുറത്തു പോകുന്ന സ്ഥിതിയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ യൂണിയനും വച്ച കര്‍ശന ഉപാധികളോടെയുള്ള വായ്പ വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനാണ് ഹിതപരിശോധനയില്‍ മുന്‍തൂക്കം കിട്ടിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യൂറോ മേഖലയില്‍ തന്നെ ഗ്രീസ് തുടരണോ എന്ന ചോദ്യമാണ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് ഹിത പരിശോധനയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച ചോദ്യം.
ഗ്രീസ് യൂറോ മേഖലയില്‍ നിന്നും യൂറോ കറന്‍സിയില്‍ നിന്നും പുറത്താകുന്നതോടെ യൂറോയ്ക്ക് പകരം പഴയ കറന്‍സിയായ ദ്രാക്മയോ മറ്റൊരു പുതിയ കറന്‍സിയോ ഗ്രീസില്‍ നിലവില്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത് 

Scroll To Top