Sunday January 22, 2017
Latest Updates

മോര്‍ട്ട്‌ഗേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?ഭൂരിപക്ഷത്തിനും അറിയില്ലെന്ന് സര്‍വേ

മോര്‍ട്ട്‌ഗേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?ഭൂരിപക്ഷത്തിനും അറിയില്ലെന്ന് സര്‍വേ

മോര്‍ട്ട്‌ഗേജ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭൂരിപക്ഷം വീട്ടുടമകള്‍ക്കും, വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കും അറിയില്ലെന്ന് സര്‍വേ. പലിശനിരക്ക് എങ്ങനെ കണക്കുകൂട്ടണമെന്നറിയാതെ ഭൂരിപക്ഷവും ആശയക്കുഴപ്പത്തിലാണ്. കൂടുതലും 20നും 40നും ഇടയില്‍ പ്രായമായവര്‍ക്കാണ് മോര്‍ട്ട്‌ഗേജിനെപ്പറ്റി അറിയാത്തത്.

മോര്‍ട്ട്‌ഗേജ് ബ്രെയിന്‍ അയര്‍ലണ്ട് നടത്തിയ സര്‍വേ പ്രകാരം തന്‍രെ മോര്‍ട്ട്‌ഗേജിന് എത്ര യൂറോ പലിശ നല്‍കേണ്ടി വരുമെന്ന കാര്യത്തെപ്പറ്റി 10ല്‍ 7 പേരും അജ്ഞരാണ്. 1,000 പേരിലാണ് സര്‍വേ നടത്തപ്പെട്ടത്. 35 വര്‍ഷത്തേയ്ക്ക് എടുക്കുന്ന മോര്‍ട്ട്‌ഗേജിന് അധികം പലിശ നല്‍കേണ്ടി വരുമെന്നും, 25 വര്‍ഷത്തേയ്ക്ക് എടുത്താല്‍ അത്ര പലിശ നല്‍കേണ്ടിവരില്ല എന്നു പോലും പലര്‍ക്കും അറിയില്ലത്രേ. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മോര്‍ട്ട്‌ഗേജിനെപ്പറ്റി ഏറ്റവും കൂടുതല്‍ അജ്ഞത.

മോര്‍ട്ട്‌ഗേജിനെപ്പറ്റി ആളുകള്‍ക്കുള്ള ധാരണ വളരെ കുറവാണെന്നും, ജനങ്ങളെ ഇക്കാര്യത്തില്‍ കൂടുതല്‍ ബോധമുള്ളവരാക്കേണ്ടതുണ്ടെന്നും മോര്‍ട്ട്‌ഗേജ് ബ്രെയിന്‍ എംഡി മൈക്കല്‍ ക്വിന്‍ പറഞ്ഞു

Scroll To Top