Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലേക്ക് വന്ന വിമാനത്തിലെ അത്ഭുതകാഴ്ച്ചകള്‍ !

അയര്‍ലണ്ടിലേക്ക് വന്ന വിമാനത്തിലെ അത്ഭുതകാഴ്ച്ചകള്‍ !

ഗോള്‍വേ :അയര്‍ലണ്ടിലേക്ക് പറക്കുന്ന വിമാനത്തില്‍ ഇരുന്ന് മയങ്ങിപ്പോയതാണ് സ്‌കോട്ട്‌ലാന്‍ഡുകാരന്‍ നീല്‍ തോമസ് ഡഗ്ലസ്. ഇടയ്‌ക്കൊന്ന് ഉണര്‍ന്ന ഡഗ്ലസ് അടുത്ത സീറ്റിലേക്ക് നോക്കിയും കണ്ണുകളിലെ മയക്കം എങ്ങോട്ടോ പോയതും ഒരുമിച്ചായിരുന്നു. മയങ്ങി മങ്ങി ഇരുന്ന തന്റെ കണ്ണുകള്‍ രണ്ടും അത്ഭുതം കൊണ്ട് പുറത്ത് ചാടും എന്ന് തോന്നി ഡഗ്ലസിന്. കാരണം മറ്റൊന്നുമല്ല, ഈ സീറ്റില്‍ ഇരുന്ന് മയങ്ങിയ ‘താന്‍’ ഇതാ അടുത്ത സീറ്റില്‍ ഇരുന്ന് ‘തന്നെ’ നോക്കി ചിരിക്കുന്നു… 

സ്വപ്നം കാണുക അല്ല എന്നുറപ്പാണ്, എതിരെ ഇരിക്കുന്നത് കണ്ണാടിയുമല്ല. പക്ഷേ കണ്‍മുന്നില്‍ ഇരിക്കുന്നത് താന്‍ തന്നെയാണ്. തന്റെ അതേ നിറം, താന്‍ പൊന്നു പോലെ നോക്കുന്ന മീശ അതു പോലെ, എന്തിന് പല്ലുകളും അവയിലെ വിടവുകളും സന്തോഷം കൊണ്ടുള്ള തന്റെ ഇളിച്ച ചിരി പോലും അത് പോലെ. gal
ഒരു മനുഷ്യന്‍ ജീവിത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ അത്ഭുതം, അതും പറക്കുന്ന ഒരു വിമാനത്തിനുള്ളില്‍, ഡഗ്ലസിനെ ഗ്രസിക്കുകയാണ്, മറിച്ചല്ല അപരന്റെ അനുഭവവും. ഇംഗ്ലീഷില്‍ ‘ ഡോപ്പല്‍ഗാംഗേഴ്‌സ്’ എന്ന് വിളിക്കുന്ന കാഴ്ചയില്‍ കൃത്യമായി ഒരു പോലിരിക്കുന്ന രണ്ട് മനുഷ്യര്‍ തമ്മില്‍ കണ്ടുമുട്ടുന്ന ആദ്യത്തെ സംഭവത്തിനായിരിക്കണം ആ വിമാനം വേദിയായത്. 

എന്തായാലും കണ്ടുമുട്ടല്‍ അവിടം കൊണ്ടും തീര്‍ന്നില്ല.വൈകിട്ട് ഗോള്‍വേയിലെ ഒരു ഹോട്ടലിന്റെ റിസപ്ഷനില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി.തികച്ചും യാദൃശ്ചികമായി.രണ്ടു പേരും റൂം ബുക്ക് ചെയ്തിരുന്നത് ഒരേ സ്ഥലത്ത് …ഇത്തവണ എന്തായാലും സംഭവം ആഘോഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.നേരേ പബ്ബിലേയ്ക്ക് വിട്ടു..ഒരേ ബ്രാന്‍ഡില്‍ ഒരു ആഘോഷം!

ഈ ജൈവ പതിപ്പുകളെ ഇങങ്ങനെ അടുത്തടുത്ത സീറ്റുകളില്‍ ഇരുത്തി ആകാശത്തിലൂടെ പറപ്പിക്കണം എന്നത് വിധിയുടെ മറ്റൊരു കുസൃതി. എന്തായാലും ഇനി ഡഗ്ലസിന്റെ അപരനെ കണ്ടു മുട്ടുന്നത് ഡഗ്ലസിന്റെ ഭാര്യയോ, പഴയ ഒരു കാമുകിയോ, ഏറെക്കാലം കാണാതിരുന്ന ഒരു കൂട്ടുകാരനോ …അങ്ങനെ ആരെങ്കിലും ആയിരുന്നെങ്കിലോ…ശേഷം നിങ്ങളുടെ ഭാവനയക്കായി നല്‍കുന്നു… 





Scroll To Top