Tuesday November 21, 2017
Latest Updates

ബാലയുമായി വേര്‍പിരിയില്ല; ഫേസ്ബുക്ക് ഉപയോഗിച്ച് കുടുംബം തകര്‍ക്കരുതെന്ന് അമൃത സുരേഷ്

ബാലയുമായി വേര്‍പിരിയില്ല; ഫേസ്ബുക്ക് ഉപയോഗിച്ച് കുടുംബം തകര്‍ക്കരുതെന്ന് അമൃത സുരേഷ്

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതു പോലെ തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് നടന്‍ ബാലയുടെ ഭാര്യയും പിന്നണി ഗായികയുമായ അമൃത സുരേഷ്. ദയവുചെയ്ത് തങ്ങളുടെ കുടുംബത്തെ വെറുതെ വിടണമെന്നും അമൃത ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഫെയ്‌സ്ബുക്ക് വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അതുവഴി എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. ദയവായി ഞങ്ങളെ വെറുതെ വിടൂ. ആരുടേയും കുടുംബം വച്ച് കളിക്കാനുള്ളതല്ല ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് നന്മയ്ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അമൃത പറയുന്നു.

ബാലയും അമൃതയും കൊച്ചിയിലെ പുതിയ ഫ്‌ലാറ്റിലേക്ക് അടുത്തിടെ താമസം മാറിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. താഴെയും മുകളിലുമുള്ള രണ്ട് ഫ്‌ലാറ്റുകള്‍ വാങ്ങി ഇവ രണ്ടും ഒന്നിച്ചു ചേര്‍ത്ത് ഇരുനില പാര്‍പ്പിടമാക്കിയാണ് ഇരുവരും ഇവിടേയ്ക്ക് താമസം മാറിയത്. മുകളിലത്തെ നില ഒഫീസായിട്ടാണ് ഉപയോഗിക്കുന്നത്.

Scroll To Top