Friday December 02, 2016
Latest Updates

ഭൂതകാലം ചികഞ്ഞ് തന്നെ വേട്ടയാടുന്നതെന്തിനെന്ന് സണ്ണി ലിയോണ്‍

ഭൂതകാലം ചികഞ്ഞ് തന്നെ വേട്ടയാടുന്നതെന്തിനെന്ന് സണ്ണി ലിയോണ്‍

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിലവിലെ സംഭവവികാസങ്ങള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്റര്‍നെറ്റിലൂടെ അശ്ലീല പ്രചരണം നടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ അല്‍കിയ പരാതിയിന്മേല്‍ നിയമനടപടി നേരിടുകയാണ് താരം.

ഭൂതകാലം ചികഞ്ഞ് തന്നെയെന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നതെന്നും താരം ചോദിക്കുന്നു. യു.എസില്‍ അഡല്‍ട്ട് ഫിലിം ഇന്റസ്ട്രിയില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ബോളിവുഡില്‍ എത്തിയ ശേഷം അഡള്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടില്ല. ജീവിതത്തില്‍ സ്വയം മുന്നോട്ടുപോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ കുത്തിപൊക്കി തന്നെ വേട്ടയാടുന്നതെന്തിനെന്നും സണ്ണി ചോദിക്കുന്നു.

കേസിന്റെ ഭാഗമായി സണ്ണിയെ ഇന്നലെ പോലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഡി.സി.പി മനേര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ജഗദീഷ് സാവന്ത് എന്നിവരാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

ഹിന്ദു ജന്‍ജാഗൃതി സമിതി അംഗമായ അഞ്ജലി പാലന്‍ എന്ന സ്ത്രീയാണ് മെയ് 14ന് താനെയിലുള്ള ദോബിവ്‌ലി പോലീസ് സ്‌റ്റേഷനില്‍ സണ്ണി ലിയോണിനെതിരെ പരാതി നല്‍കിയിരുന്നത്. സണ്ണി ലിയോണ്‍ മുന്‍പഭിനയിച്ച ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഇന്റര്‍നെറ്റില്‍ അശ്ലീലം പ്രചരിപ്പിക്കുന്നുവെന്നാണ് കേസ്. ഇന്ത്യന്‍ റെപ്രസെന്റേഷന്‍ ഓഫ് വുമന്‍ ആക്റ്റിന്റെ 3,4 സെക്ഷന്‍ പ്രകാരവും, ഐ.ടി ആക്റ്റിലെ വകുപ്പുകളും ആധാരമാക്കിയാണ് 34 കാരിയായ സണ്ണിലിയോണിനെതിരെ പോലീസ് കേസെടുത്തിരുന്നത്.

Scroll To Top