Saturday December 03, 2016
Latest Updates

വളരെ ഉല്ലാസകരമായ ഒരു നിമിഷത്തില്‍ ഒരു ‘ഉളുക്ക്’സംഭവിച്ചാല്‍…?

വളരെ ഉല്ലാസകരമായ ഒരു നിമിഷത്തില്‍ ഒരു ‘ഉളുക്ക്’സംഭവിച്ചാല്‍…?

ഡോണഗല്‍: വളരെ ഉല്ലാസകരമായ നിമിഷത്തില്‍ നിന്നും പൊടുന്നനെ രണ്ടു മാസം കിടപ്പിലായിപ്പോയതിന്റെ നിരാശയിലാണ് അലന്‍ പാര്‍ക്ക്. ഒരാള്‍ക്കും ജീവിതത്തില്‍ ആലോചിക്കാന്‍ പോലുമാവാത്ത ദുരന്തമാണ് അലന് സംഭവിച്ചത്. കാമുകി ക്‌ളാരിസയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ ലിംഗം ഒടിഞ്ഞാണ് അലന്‍ ആശുപത്രിയിലായത്.

ഡോണഗല്‍ സ്വദേശിയായ അലന്‍ പാര്‍ക്കും, കാമുകി 22 വയസുകാരി ക്‌ളാരിസയും സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. ജീവിതത്തിലൊരിക്കലും ഇത്ര കഠിനമായ വേദന അനുഭവിക്കേണ്ടി വന്നില്ലായിരുന്നുവെന്നാണ് അലന്‍ ഓര്‍ക്കുന്നത്.ക്ലാരിസ ടോപ് പൊസിഷനില്‍ ആയിരുന്നു വേദന കൊണ്ട് അലന്‍ തുള്ളുകയായിരുന്നുവെന്ന് ക്‌ളാരിസയും ഓര്‍ക്കുന്നു.’അയല്‍ക്കാര്‍ പോലും കേള്‍ക്കെയാണ് അലന്‍ അലറി കരഞ്ഞത്

വേദനയും, രക്തപ്രവാഹവും മൂലം ഇരുവരും ഉടന്‍ തന്നെ ലെറ്റര്‍കെന്നി ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. എന്നാല്‍ ഇങ്ങനെയൊരു സംഭവം തങ്ങള്‍ ആദ്യമായി കാണുകയാണെന്ന് പറഞ്ഞ ആശുപത്രിയധികൃതര്‍ ഇരുവരേയും ഗാള്‍വേയിലെ
ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെ വച്ചാണ് ലിംഗത്തിന് ഒടിവു സംഭവിച്ചതായി സ്ഥിതീകരിക്കുന്നത്. ശേഷം അടിയന്തിര ശാസ്ത്രക്രിയ നടത്തുകയായിരുന്നു. വേദനയും രക്തപ്രവാഹവും അസഹനീയമായിരുന്നെങ്കിലും ആശുപത്രിയിലെ മറ്റു രോഗികളുടെ കളിയാക്കലും, പരിഹാസവുമായിരുന്നു കൂടുതല്‍ കഠിനമെന്നും അലന്‍ പറയുന്നു.Couple-sex

രണ്ടു മാസക്കാലം പൂര്‍ണ്ണമായും കിടക്കയില്‍ തന്നെയായിരുന്നു അലന്‍. രക്തപ്രവാഹം നിയന്ത്രണാതീതമായതിനാല്‍ ഈ കാലായളവില്‍ തനിക്ക് ഏഴുതവണ ആംബുലന്‍സ് വിളിക്കേണ്ടി വന്നുവെന്നാണ് അലന്‍ പറയുന്നത്. എന്തായാലും മൂന്നു മാസത്തെ പൂര്‍ണ്ണ വിശ്രമത്തിനു ശേഷം തന്റെ തകരാറുകള്‍ നേരെയായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ അലന്‍. 

Scroll To Top