Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യം

അയര്‍ലണ്ടിലെത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യം

ഡബ്ലിന്‍ :അയര്‍ലണ്ടിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വംശീയക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ മൈക്കല്‍ മൂര്‍. തന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററിയായ ‘വേര്‍ റ്റു ഇന്‍വേഡ് നെക്സ്റ്റി’ന്റെ പ്രചരണവുമായി അയര്‍ലണ്ടിലെത്തിയതായിരുന്നു ഓസ്‌കാര്‍ ജേതാവായ അദ്ദേഹം.

ട്രംപിനെ സ്വീകരിക്കാനായി ഉദ്യോഗസ്ഥരെ അയക്കരുതെന്നും മൂര്‍ അഭിപ്രായപ്പെട്ടു. ഐറിഷ് ഇന്ഡിപെന്‍ഡന്‍ഇനു നല്‍കിയ അഭിമുഖത്തിലായിരുന്നു മൂറിന്റെ പ്രതികരണം. വംശീയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവയുപയോഗിച്ച് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് മൂറിന്റെ അഭിപ്രായം.

ജൂണ്‍ അവസാനത്തോടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തുക.

ഈ മാസം ഡൂന്‍ബെഗ്, കൌണ്ടി ക്ലെയറിലെ ഗോള്‍ഫിനെ കോഴ്‌സും ഹോട്ടലും സന്ദര്‍ശിക്കുമെന്ന് ട്വിട്ടറിലുടെ ട്രംപ് അറിയിച്ചിരുന്നു.എന്നാല്‍ ട്രംപിനെ സ്വീകരിക്കാന്‍ ആകിലെന്ന നിലപാടുമായി വിവിധ സംഘടനകള്‍ രംഗത്തിറങ്ങിട്ടുണ്ട്.ട്രംപ്ഒരു സ്ത്രീവിദ്വോഷിയാണെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അയര്‍ലണ്ടിലെ സ്ത്രീകളും ചെറുപ്പകാരും ട്രംപിനെ തടയണം എന്ന് ആന്റി ഓസ്റ്റെറിറ്റി അലയന്‍സിന്റെ റൂത്ത് കോപ്പിങ്ങര്‍ പറഞ്ഞു.

ട്രംപിന്റെ നിലപാടുകളുമായി അയര്‍ലണ്ട് യോജിക്കിലെന്ന് ലോകത്തെ അറിയിക്കാന്‍ സമാധാനപരമായ പ്രതിഷേധം ആഹ്വാനം ചെയ്തു കൊണ്ട് ഗ്രീന്‍ പാര്‍ട്ടി ലീഡര്‍ എയ്മന്‍ റയെനും രംഗത്തുണ്ട്. എന്നാല്‍ ട്രംപ് കൌണ്ടി ക്ലെയറില്‍ വലിയതോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ടെന്നും തൊഴിലവസരങ്ങള്‍ ഉണ്ടാകിയിടുണ്ടെന്നും ക്ലൈറിന്റെ മേയര്‍ ജെയിംസ് ബ്രീന്‍ പറഞ്ഞു. ട്രംപിന്റെ പൊളിറ്റിക്കല്‍ കരിയര്‍ അമേരിക്കന്‍ ജനതയുടെ കാര്യമാണെന്നും രാജ്യത്തു നിക്ഷേപം നടത്തുന്ന എല്ലാവരെയും സ്വാഗതം ചെയണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

Scroll To Top