Thursday December 08, 2016
Latest Updates

അമ്പതിനായിരത്തോളം അനധികൃത ഐറിഷ് കുടിയറ്റക്കാരടക്കം 30 ലക്ഷം പേരെ ഞെട്ടിച്ചു കൊണ്ട് ട്രംപിന്റെ ആദ്യ അഭിമുഖം

അമ്പതിനായിരത്തോളം അനധികൃത ഐറിഷ് കുടിയറ്റക്കാരടക്കം 30 ലക്ഷം പേരെ ഞെട്ടിച്ചു കൊണ്ട് ട്രംപിന്റെ ആദ്യ അഭിമുഖം

ന്യൂയോര്‍ക്ക് :കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന കഴിയുന്ന മുപ്പത് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാട് കടത്തേണ്ടി വരുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.ഒരു ടിവി ചാനലിലെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ട്രംപ് തന്റെ നയപരിപാടികള്‍ വ്യക്തമാക്കിയത്.

‘ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും,മയക്ക് മരുന്ന് ഇടപാടുകാരുമടക്കമുള്ളവരെയാവും ആദ്യം പിടി കൂടുക.ഇവരെ നാട് കടത്തും.അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും’.ട്രംപ് വ്യക്തമാക്കി.മെക്‌സിക്കോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില്‍ നിര്‍മ്മിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവന ലക്ഷക്കണക്കിന് അനധികൃത താമസക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.ഇവരില്‍ അമ്പതിനായിരത്തോളം പേര്‍ അയര്‍ലണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.ഏറെ പേരും തിരിച്ച് അയര്‍ലണ്ടിലേക്ക് പോരാനുള്ള തയാറെടുപ്പിലാണിപ്പോള്‍

ഒബാമ ഭരണകാലത്ത് പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുകയും ദൈനംദിന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പൗരാവകാശ, പാരിസ്ഥിതിക, കുടിയേറ്റ, തൊഴിലവകാശ സംഘടനകളും എല്‍ജിബിടി പ്രവര്‍ത്തകരും, ട്രംപ് ജയിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഭീതിജനകമായ കാലത്തോടുള്ള പ്രതിഷേധത്തിന്റെ ആദ്യ സൂചകമെന്ന നിലയില്‍ സംഘടിതമായി വീണ്ടും തെരുവിലിറങ്ങി. ഇവരില്‍ അധികവും അനധികൃത കുടിയേറ്റക്കാരാണ്.

Scroll To Top