Friday July 28, 2017
Latest Updates

ഡോണഗല്‍ ദുരന്തം; അച്ഛന്‍ വിധിയ്ക്ക് കീഴടങ്ങിയത് കുഞ്ഞിനെ രക്ഷപെടുത്തിയ ശേഷം

ഡോണഗല്‍ ദുരന്തം; അച്ഛന്‍ വിധിയ്ക്ക് കീഴടങ്ങിയത് കുഞ്ഞിനെ രക്ഷപെടുത്തിയ ശേഷം

ലെറ്റര്‍കെനി:ഡോണഗലില്‍ കാര്‍ വെള്ളത്തിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.ബാലിമഗ്രോര്‍ട്ടി സ്വദേശിയായ ഷോണ്‍ മക്‌ഗ്രോട്ടി,  12, 8 വീതം പ്രായമുള്ള രണ്ട് മക്കള്‍, അമ്മൂമ്മ, അവരുടെ 14കാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. മക്‌ഗ്രോട്ടിയുടെ നാലു മാസം പ്രായമായ മകള്‍ മാത്രം രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച 7.30ഓടെ ഇവര്‍ സഞ്ചരിച്ച ഔഡി ജീപ്പ് വെള്ളത്തിലേയ്ക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ റയനോക് ആന്‍ എന്നയാളുടെ പക്കല്‍ നാലു മാസം പ്രായമായ കുട്ടിയെ എടുത്തു നല്‍കി ‘കുഞ്ഞിനെ രക്ഷിക്കൂ’ എന്ന് പിതാവ് പറയുകയായിരുന്നു.വാഹനത്തില്‍ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ രക്ഷിക്കാമെന്ന ധാരണയില്‍ ഷോണ്‍ മക്‌ഗ്രോട്ടി തിരികെ വാഹനത്തിനുള്ളിലേയ്ക്ക് നൂഴ്ന്നു കയറിയെങ്കിലും ജീപ്പ് മൊത്തമായി അപ്പോഴേക്കും വെള്ളത്തിനുള്ളിലേയ്ക്ക് മുങ്ങിപ്പോയിരുന്നു.
വാഹനം വെള്ളത്തിലേയ്ക്ക് തെന്നിമാറുന്നത് കണ്ടു കൊണ്ട് നിന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഞൊടിയിട കൊണ്ട് എല്ലാ രക്ഷാസംവിധാനങ്ങളും എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല

Scroll To Top