Wednesday January 24, 2018
Latest Updates

ഡബ്ലിനില്‍ ഇനി നായ്ക്കള്‍ക്കും ടേക്ക് എവേ…

ഡബ്ലിനില്‍ ഇനി നായ്ക്കള്‍ക്കും ടേക്ക് എവേ…

ഡബ്ലിന്‍:ലക്ഷക്കണക്കിന് നായ്ക്കള്‍ ഉള്ള അയര്‍ലണ്ടില്‍ പട്ടികള്‍ക്കായി ഒരു ടേക്ക് എവേ എന്ന ആശയവുമായി എത്തുന്നത് ഏഷ്യാക്കാര്‍.നായ്ക്കള്‍ക്ക് പ്രത്യേകമായി പാര്‍സല്‍ നല്‍കുന്ന സൗകര്യത്തോടെ ഒരു റസ്‌റ്റോറന്റില്‍ പക്ഷേ ഏഷ്യന്‍ ഭക്ഷണം മാത്രമല്ല!.നായ്ക്കള്‍ തനി യൂറോപ്യന്‍മാര്‍ തന്നെയാണല്ലോ?

തായ് റസ്‌റ്റോറന്റ് ശൃംഖലയായ കാമിലി ആണ് ലോകത്ത് ആദ്യമായി നായ്ക്കള്‍ക്ക് പാര്‍സല്‍ ഭക്ഷണം കിട്ടുന്ന സംവിധാനം അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ തുടങ്ങിയത്.

റൈസ് പുഡ്ഡിങ്, മാംഗോ കൗളിസ്, വിലയേറിയ മാഡലിന്‍ ബിസ്‌ക്കറ്റ് എന്നിവയടങ്ങിയ പാര്‍സലിന് 2.95 യൂറോയാണ് വില. തങ്ങളുടെ വളര്‍ത്തു നായ്ക്കള്‍ പുതിയ വിഭവം കഴിക്കുന്നതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. അതേസമയം ഈ സംവിധാനം ധാരാളിത്തമാണെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. നായ്ക്കള്‍ക്ക് പ്രത്യേകം ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന കഫേ സൗത്ത് ഡബ്ലിനില്‍ തുടങ്ങി ആഴ്ചകള്‍ക്കുള്ളിലാണ് പാര്‍സല്‍ സംവിധാനവും തുടങ്ങിയിരിക്കുന്നത്.

Scroll To Top