Tuesday February 28, 2017
Latest Updates

55കാരന്റെ വൃക്കയില്‍ നിന്നും 420 കല്ലുകള്‍ നീക്കം ചെയ്തു

55കാരന്റെ വൃക്കയില്‍ നിന്നും 420 കല്ലുകള്‍ നീക്കം ചെയ്തു

രണ്ടര മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയക്കൊടുവില്‍ അന്‍പത്തിയഞ്ചുകാരന്റെ വൃക്കയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 420 കല്ലുകള്‍. കിഴക്കന്‍ ചൈനയിലെ ജിന്‍ഹുവ നഗരത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.

അടിവയറ്റില്‍ കടുത്ത വേദനയുമായാണ് ഹിഡോങ്ങ് എന്ന മധ്യവയസ്‌ക്കന്‍ ഡോങ്ങ്യാങ്ങ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് സ്‌കാനിങ്ങിലാണ് ഡോക്ടര്‍മാരുടെ പോലും കണ്ണു തള്ളിക്കുന്ന നിലയില്‍ ഇയാളുടെ വൃക്കയില്‍ കല്ലുകള്‍ കണ്ടെത്തിയത്. ചൈനയിലെ പ്രാദേശിക ഭക്ഷണമായ ജിപ്‌സം ടൊഫു പതിവായി കഴിച്ചതാണ് രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കാല്‍ഷ്യം സള്‍ഫേറ്റ് സമ്പന്നമായ ഈ ഭക്ഷണം കഴിച്ച് ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ അധിക അളവിലുള്ള കാല്‍ഷ്യം വൃക്കയില്‍ അടിയുന്നതിന് കാരണമാവും.

വൃക്കയില്‍ നിന്നും ചെറിയ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി മാത്രം ഒരുമണിക്കൂര്‍ സമയമെടുത്തെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ: വെയ് റൂബിന്‍ പറഞ്ഞു. നീക്കം ചെയ്ത കല്ലുകള്‍ താനനുഭവിച്ച വേദനയുടെ സ്മാരകമായി സൂക്ഷിക്കാനാണ് ഹിഡോങ്ങിന്റെ പദ്ധതി.

 

 

Scroll To Top