Saturday April 29, 2017
Latest Updates

അയര്‍ലണ്ടില്‍ ആരോഗ്യ മേഖലയില്‍ പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കാന്‍ വരേദ്കറുടെ നിര്‍ദ്ദേശം 

അയര്‍ലണ്ടില്‍ ആരോഗ്യ മേഖലയില്‍ പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കാന്‍ വരേദ്കറുടെ നിര്‍ദ്ദേശം 

ഡബ്ലിന്‍:സീനിയര്‍ ഡോക്ടര്‍മാര്‍ക്ക്, തങ്ങളുടെ പൊതു മേഖലയിലെ ജോലി നിര്‍വ്വഹിക്കുന്നതോടൊപ്പം, തങ്ങള്‍ക്ക് ഫീസ് നല്‍കുന്ന രോഗികളെ പരിശോധിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാവുന്നു.മേരി ഹെര്‍ണി ആരോഗ്യ മന്ത്രി ആയിരുന്ന കാലം മുതല്‍ പ്രൈവറ്റ് പ്രാക്ടീസ് നിയന്ത്രിക്കാന്‍ കൊണ്ടു വന്ന നയങ്ങള്‍ ഫലപ്രദമല്ല എന്ന നിഗമനത്തെത്തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം. ഡോക്ടര്‍മാര്‍ പൊതു മേഖലയിലെ അവരുടെ കരാര്‍ മാനിക്കുന്നുണ്ടെങ്കിലും അത് പരിശോധിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും, പ്രൈവറ്റ് പ്രാക്ടീസ് നടത്താന്‍ ആഗ്രഹമുള്ളവരെ അതിന് അനുവദിക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് വരേദ്കര്‍ വ്യക്തമാക്കി. 

2012 ല്‍ ഡോക്റ്റര്‍മാരുടെ ശമ്പളം വെട്ടി കുറച്ചത്മുതല്‍ അയര്‍ലണ്ടിലേയ്ക്ക് ഡോക്റ്റര്‍മാരുടെ വരവ് കുറയുകയും,രാജ്യത്താകമാനം ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി വരെദ്കര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുമ്പോട്ട് വെച്ചത്.ഈ മാസവും 170 ഡോക്റ്റര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹോസ്പ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് എന്നാല്‍ ശരിക്കും തിരക്കുള്ള ഒരു മുഴുവന്‍ സമയ ജോലി ആണെന്നും, സാധാരണ ജോലി സമയത്ത് കണ്‍സള്‍ട്ടന്റ്മാര്‍ പുറത്ത് പ്രൈവറ്റ് പ്രാകടീസ് നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാല്‍ മന്ത്രി യു കെയിലെ എന്‍ എച്ച് എസില്‍ ഉള്ളതിനു സമാനമായ സിംഗിള്‍ കോണ്‍ട്രാക്ടിലും മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് ബോണസു എക്‌സലന്റ് അവാര്‍ഡുകളും നല്‍കുന്ന രീതി അയര്‍ലണ്ടിലും നടപ്പാക്കണം എന്നാണ് തന്റെ അഭിപ്രായം എന്നും മന്ത്രി പറഞ്ഞു..

Scroll To Top