Sunday December 04, 2016
Latest Updates

നിങ്ങളുടെ കുട്ടികള്‍ മൂന്നു മണിക്കൂറെങ്കിലും വീടിന് പുറത്ത് ചിലവഴിക്കുന്നുണ്ടോ ? അയര്‍ലണ്ടിലെ കുട്ടികളുടെ ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഗവേഷകരുടെ പുതിയ നിര്‍ദേശം ശ്രദ്ധേയമാകുന്നു 

നിങ്ങളുടെ കുട്ടികള്‍ മൂന്നു മണിക്കൂറെങ്കിലും വീടിന് പുറത്ത് ചിലവഴിക്കുന്നുണ്ടോ ? അയര്‍ലണ്ടിലെ കുട്ടികളുടെ ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഗവേഷകരുടെ പുതിയ നിര്‍ദേശം ശ്രദ്ധേയമാകുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ താമസിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരും ഹ്രസ്വദൃഷ്ടിയാല്‍ കഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ടാബ്ലറ്റുകളുടെയും മൊബൈല്‍ഫോണുകളുടെയും മുമ്പില്‍ കുട്ടികള്‍ ചിലവഴിക്കുന്ന സമയം മുമ്പെന്നതിനെക്കാള്‍ കൂടുന്നു എന്നതാണ് ഇതിനു കാരണം. ഇത്തരം സാഹചര്യങ്ങള്‍ മൂലം കുട്ടികള്‍ വീട്ടിനകത്തു തന്നെ ഒതുങ്ങുന്നതാണു ഹ്രസ്വദൃഷ്ടിയ്ക്ക് മറ്റൊരു കാരണമായി ഗവേഷകര്‍ കണ്ടെത്തുന്നത്.. 

കുട്ടികള്‍ ടാബ്ലറ്റ് പോലെയുള്ള ഉപകരണങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതുമൂലം വീടിനു പുറത്തെ വെളിച്ചം കുട്ടികള്‍ക്കു
നഷ്ടപ്പെടുന്നതാണു അവസ്ഥക്കുകാരണം എന്നാണ് രാജ്യത്തെ പ്രമുഖ നേത്രരോഗ വിദഗ്ദ്ധനായ ഡോണ്‍സ്റ്റാക്ക്പ റയുന്നതു

പ്രശ്‌നത്തെകുറിച്ചു രക്ഷിതാക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനായി രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുകെ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനവും ഹ്രസ്വദൃഷ്ടിയുള്ളവരാണ് എന്നാണ്.

6വയസ്സിനും 13വയസ്സിനും ഇടയിലുള്ളവരില്‍ ഇതു പതിന്മടങ്ങുകൂടുതലാണെന്നും ഇവര്‍ ! പറയുന്നു. കുട്ടികള്‍ ദിവസേന മൂന്നുമണിക്കൂര്‍ വീടിന് വെളിയില്‍ സൂര്യപ്രകാശത്തില്‍ കളിക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതേ ഉള്ളൂവെന്നും ഇവര്‍ പറയുന്നു.

അറുപതു വര്‍ഷം മുന്‍പെ 10 മുതല്‍ 20 ശതമാനം കുട്ടികളില്‍ മാത്രമാണു ഹ്രസ്വദൃഷ്ടി കണ്ടെത്തിയിരുന്നതു. എന്നാല്‍, ഇന്നു 90 ശതമാനം കുട്ടികളുംരോഗം മൂലം ബുദ്ധിമുട്ടുന്നവരാണെന്നും ഗവേഷകര്‍ പറയുന്നു.

Scroll To Top