Monday June 26, 2017
Latest Updates

റവ.ജെയിംസണ്‍ പള്ളിക്കുന്നിലിന് ആരാധനാക്രമ ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്

റവ.ജെയിംസണ്‍ പള്ളിക്കുന്നിലിന് ആരാധനാക്രമ ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതനായ റെവ.കെ.ജെയിംസണ്‍ പള്ളിക്കുന്നിലിന് ഡോക്റ്ററേറ്റ്.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി മൈനൂത്തിലെ സെന്റ്.പാട്രിക്സ് കോളേജില്‍ ഗവേഷണവിദ്യാര്‍ഥിയായിരുന്ന അദ്ദേഹത്തിന് ആരാധനാക്രമ ദൈവശാസ്ത്രത്തിലാണ്(Liturgical Theology) ഡോക്ടറേറ്റ് ലഭിച്ചത്. മലങ്കര മാര്‍ത്തോമാ സിറിയന്‍ സഭകളുടെ അടിസ്ഥാനത്തിലുള്ള ‘വിശുദ്ധ കുര്‍ബാന ആരാധനാക്രമം’എന്ന വിഷയത്തിലാണ് റവ.ജെയിംസണ്‍ പഠനം നടത്തിയത്.

എഴുത്തുകാരനും,പ്രാസംഗികനുമായ റവ.കെ.ജെയിംസണ്‍ എക്യൂമിനിക്കല്‍ രംഗത്തും സജീവമായ സാന്നിധ്യമാണ്.
കൊട്ടാരക്കര പള്ളിക്കുന്നില്‍ കുടുംബാംഗമായ റെവ.ജെയിംസണ്‍ 2010-2013 കാലയളവില്‍ അയര്‍ലണ്ടിലെ മാര്‍ത്തോമാ സഭാകൂട്ടായ്മയില്‍ സ്തുത്യര്‍ഹമാം വിധം സേവനം ചെയ്തിരുന്നു.നിലവില്‍ സ്വിറ്റ്‌സര്‍ലണ്ട്,ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ മാര്‍ത്തോമാ സഭകളില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.

Scroll To Top