Friday April 28, 2017
Latest Updates

യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം; ഡബ്ലിനില്‍ 80 ടാക്സി ഡ്രൈവര്‍മാരെ ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കും

യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം; ഡബ്ലിനില്‍ 80 ടാക്സി ഡ്രൈവര്‍മാരെ ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കും

ഡബ്ലിന്‍:ഡബ്ലിനില്‍ യാത്രക്കാരിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറെ പിടികൂടാനായി 80 ഡ്രൈവര്‍മാരെ ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കും. പ്രതിയുടേതെന്ന് സംശയിക്കുന്ന കാറുമായി സാമ്യമുള്ള കാറുകളുടെ ഡ്രൈവര്‍മാരെയാണ് ടെസ്റ്റിന് വിധേയരാക്കുക. 2015 നവംബറില്‍ ഡിഎന്‍എ ഡാറ്റാബേസ് നടപ്പിലാക്കിയ ശേഷം കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ കേസാണിത് എന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സ്ത്രീക്കു നേരെ ആക്രമണമുണ്ടായത്. ഹാര്‍കോര്‍ട്ട് സ്ട്രീറ്റില്‍ നിന്നും നോര്‍ത്ത് സിറ്റി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. കറുത്ത നിറമുള്ള ടൊയോട്ട കാറായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. ഇത്തരം കാറുപയോഗിക്കുന്ന 84ഓളം ഡ്രൈവര്‍മാര്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്

Scroll To Top