Tuesday October 17, 2017
Latest Updates

പത്താം വാര്‍ഷികത്തിനൊരുങ്ങി ഡിഎംഎ:ദ്രോഗഡയില്‍ ഇന്ന് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം

പത്താം വാര്‍ഷികത്തിനൊരുങ്ങി ഡിഎംഎ:ദ്രോഗഡയില്‍ ഇന്ന്  ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം

ദ്രോഗഡ: ഡി.എം.എ യുടെ പത്താം വാര്‍ഷികാഘോഷവും ക്രിസ്മസ്-ന്യു ഇയര്‍ ആഘോഷങ്ങളും ജനുവരി 7 ന് മൂന്ന് മണി മുതല്‍ ദ്രോഗഡ ബാര്‍ബിക്കന്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
ഇന്ന്  വൈകുന്നേരം മൂന്ന് മണിക്ക് 8 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരം നടക്കും. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മെറിന്‍ ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫിയും യഥാക്രമം 51 യൂറോ, 31 യൂറോ ക്യാഷ് പ്രൈസും നല്‍കും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0877055266 എന്ന ഫോണ്‍ നമ്പറില്‍ സംഘടകന്‍,അമലുമായി ബന്ധപ്പെടേണ്ടതാണ്.
കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളില്‍ നിറസാന്നിധ്യമായിരുന്ന ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും മത്സരവേദികളില്‍ സമ്മാനര്‍ഹരായവരുടെ സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വിഭവ സമൃദമായ സദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് –
എമി സെബാസ്റ്റ്യന്‍ : 0892115979, ഉണ്ണികൃഷ്ണന്‍ നായര്‍ : 0877665330

Scroll To Top