Tuesday December 06, 2016
Latest Updates

യൂറോപ്പിലെ ഏറ്റവും കുറവ് വിവാഹ മോചന നിരക്ക് അയര്‍ലണ്ടില്‍ 

യൂറോപ്പിലെ ഏറ്റവും കുറവ് വിവാഹ മോചന നിരക്ക് അയര്‍ലണ്ടില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടുകാര്‍ക്ക് വിവാഹമോചനം നേടാന്‍ നിയമപരമായി അനുവദിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും യൂറോപ്യന്‍ യുണിയനിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വിവാഹമോചിതരാകുന്നവരുടെ എണ്ണത്തില്‍ ഏറ്റവും കുറവും ഇവിടെ തന്നെയാണെന്ന് വെളിപെടുത്തല്‍. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ട ജനഹിത പരിശോധനയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച് 1995 നവംബര്‍ 24 നടന്ന ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്. 50.28 ശതമാനം അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 49.72 പേര്‍. 

യെസ് വോട്ട് ചെയ്താല്‍ വിവാഹബന്ധം തകരുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകുമെന്നും തുടര്‍ന്ന് ആയിരക്കണക്കിനു കുട്ടികള്‍ അച്ഛനില്ലാത്തവരാകുമെന്നുമുള്ള ആശങ്ക പല വോട്ടര്‍മാരെയും വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാന്‍ കാരണമായി.അച്ഛന്‍മാര്‍ക്ക് വീണ്ടും വിവാഹം കഴിക്കാമെന്ന അനുമതിയും ഉണ്ടായിരുന്നു.നിയമം പ്രാബല്യത്തില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് യൂറോപ്പിലെ ഏറ്റവും കുറവ് വിവാഹ മോചന നിരക്ക് രേഖപ്പെടുത്തുന്നത് വിവാഹ മോചന വിരുദ്ധ സംഘടനകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണത്രേ.

2013ല്‍ അയര്‍ലണ്ടിലെ വിവാഹ മോചന നിരക്ക് ആയിരത്തില്‍ 0.6 ആണ്. എന്നാല്‍ യുകെയില്‍ ആയിരത്തില്‍ രണ്ട് ആണെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക്. 
അയല്‍ രാജ്യങ്ങലെ അപേക്ഷിച്ച് ഐറിഷുകാര്‍ കുടുതല്‍ സ്‌നേഹബന്ധം സൂക്ഷിക്കുന്നവരാണെന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് പറയാനാകും. അയര്‍ലണ്ടിനെ പോലെ തന്നെ കത്തോലിക് ഭൂരിപക്ഷ രാഷ്ട്രമായ ഇറ്റലിയിലും വിവാഹമോചന നിരക്ക് കുറവാണ്. 


Scroll To Top