Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നു; പുരുഷന്മാരെ സഹിക്കാന്‍ വയ്യാത്ത സ്ത്രീകളുടെ എണ്ണവും

അയര്‍ലണ്ടില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നു; പുരുഷന്മാരെ സഹിക്കാന്‍ വയ്യാത്ത സ്ത്രീകളുടെ എണ്ണവും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വിവാഹമോചനങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നതെന്നും കണക്കുകള്‍. 2015ല്‍ 4,314 വിവാഹമോചനക്കേസുകളാണ് കോടതിയില്‍ എത്തിയത്. 2014നെ അപേക്ഷിച്ച് 9% വര്‍ദ്ധനവ്. ഇതില്‍ സര്‍ക്യൂട്ട് കോടതിയില്‍ എത്തിയ കേസുകളില്‍ 54 കേസുകളും സ്ത്രീകള്‍ നല്‍കിയതാണ്. ഹൈക്കോടതിയിലെത്തിയ 58% വിവാഹമോചനക്കേസുകളിലും സ്ത്രീകളാണ് പരാതിക്കാര്‍.

ജില്ലാകോടതിയിലെത്തിയ ആകെ കേസുകളില്‍ 10ല്‍ 6 എണ്ണവും ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടതാണ്. 12,310 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4% വര്‍ദ്ധനവാണ്. പൊതു ഇടങ്ങളിലെ കുറ്റകൃത്യത്തിന് 30,451 കേസുകളും ഫയല്‍ ചെയ്യപ്പെട്ടു.

അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 2015ല്‍, 2014നെ അപേക്ഷിച്ച് 15%വും, 2013നെ അപേക്ഷിച്ച് 36% കുറവാണ് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളില്‍ വന്നിട്ടുള്ളത്.

Scroll To Top