Sunday May 28, 2017
Latest Updates

കഷണ്ടി വിവാഹമോചനത്തിന് കാരണമാവുമോ ?

കഷണ്ടി വിവാഹമോചനത്തിന് കാരണമാവുമോ ?

കെയ്‌റോ:കഷണ്ടി വിവാഹമോചനത്തിന് കാരണമാവുമോ ?അങ്ങനെയുമാവാമെന്നാണ് കെയ്‌റോയിലെ ഒരു നവ വധു പറയുന്നത്. വിവാഹത്തിന്റെ രണ്ടാം നാളാണ് വിവാഹമോചനമാവശ്യപ്പെട്ട് നവ വധു കോടതിയില്‍ എത്തിയത്. ഭര്‍ത്താവിന്റെ കഷണ്ടിയാണ് വിവാഹമോചനമാവശ്യപ്പെടാന്‍ ഭാര്യയെ പ്രേരിപ്പിച്ചത്.

വിവാഹമുറപ്പിക്കല്‍ കഴിഞ്ഞ് 11 മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം. വിവാഹമുറപ്പിക്കലിന് വിഗ് ധരിച്ചായിരുന്നു യുവാവെത്തിയത്. പതിനൊന്ന് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും താന്‍ വിഗ് ധരിക്കുന്ന വിവരം വരന്‍ തുറന്നുപറഞ്ഞില്ലെന്നാണ് വധു കുറ്റപ്പെടുത്തുന്നത്.

ഹണിമൂണ്‍ ആഘോഷത്തിനിടയിലാണ് ഭര്‍ത്താവിന്റെ വിഗ് ഭാര്യ കണ്ടെത്തുന്നത്. ഇയാള്‍ക്ക് 28 വയസാണ് പ്രായം.

ഭര്‍ത്താവിന്റെ കഷണ്ടിയേക്കാള്‍ തന്നെ വിഷമിപ്പിച്ചത് അയാള്‍ ഇക്കാര്യം തുറന്നുപറയാതിരുന്നതാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. കേസില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Scroll To Top