Sunday December 04, 2016
Latest Updates

നാളെ സ്‌കൂള്‍ തുറക്കും; പാഠപുസ്തക വിതരണത്തില്‍ വിദ്യാഭ്യാസ വകുപ്പും അച്ചടി വകുപ്പും തര്‍ക്കം തുടരുന്നു, കുട്ടികളുടെ പഠനം മുടങ്ങുമെന്ന് ആശങ്ക

നാളെ സ്‌കൂള്‍ തുറക്കും; പാഠപുസ്തക വിതരണത്തില്‍ വിദ്യാഭ്യാസ വകുപ്പും അച്ചടി വകുപ്പും തര്‍ക്കം തുടരുന്നു, കുട്ടികളുടെ പഠനം മുടങ്ങുമെന്ന് ആശങ്ക

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് പുതിയ അധ്യായനവര്‍ഷം തുടങ്ങാനിരിക്കേ പാഠപുസ്തക വിതരണം വൈകുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും അച്ചടി വകുപ്പും തമ്മില്‍ തര്‍ക്കം തുടരുന്നു. പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ സാധന സാമഗ്രികള്‍ സമയത്തു തനെ എത്തിച്ചിട്ടും അച്ചടി വൈകിപ്പിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പും, എന്നാല്‍ അച്ചടിക്ക് ആവശ്യമുള്ള സാമഗ്രികള്‍ എത്തിച്ചില്ലെന്ന് അച്ചടി വകുപ്പും പറയുന്നു. ആശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും ജൂണ്‍ ഒന്നിന് മുന്‍പ് അച്ചടി പൂര്‍ത്തീകരിക്കാനുള്ള മന്ത്രിസഭ ഉത്തരവ് നടപ്പാവില്ലെന്ന് ഇരു വകുപ്പുകളും സര്‍ക്കാറിനെ അറിയിച്ചു.

അച്ചടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ്ങ് സൊസൈറ്റിയാണ് കാലാകാലങ്ങളായി പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വരുന്നത്. എന്നാല്‍ പാഠപുസ്തകവിതരണം ജൂണ്‍ 1ന് മുന്‍പ് പൂര്‍ത്തിയാക്കാനാകില്ലെന്ന് കെബിപിഎസ് അറിയിച്ചതിനെത്തുടര്‍ന്ന് ഗവണ്‍മെന്റ് സെന്റട്രല്‍ പ്രസിനെ അച്ചടിയുമായി സഹകരിക്കണമെന്നപേക്ഷിച്ച് സമീപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അച്ചടി സാമഗ്രികള്‍ എത്തിക്കാന്‍ കെബിപിഎസിനെ തന്നെ ചുമതലപ്പെടുത്തിയ മന്ത്രിസഭ സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുകയും ചെയ്തു. ജൂണ്‍ ഒന്നിന് തന്നെ പുസ്തക വിതരണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ ക്രമീകരണം.

എന്നാല്‍ ഇതനുസരിച്ചുള നടപടികളില്‍ അച്ചടി വകുപ്പും ധനവകുപ്പും സഹകരിച്ചില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ പാഠപുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി, പ്ലേറ്റ്, മഷി എന്നിവയുള്‍പ്പെടെ അച്ചടിക്കാവശ്യമായ ഉപകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും യഥാസമയം ലഭിച്ചില്ലെന്ന് അച്ചടി വകുപ്പും പറയുന്നു.

ഇരുവകുപ്പുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം ഈ അധ്യയന വര്‍ഷത്തിലെ കുട്ടികളുടെ പഠനം അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

 

Scroll To Top