Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴിലുടമയുടെ ‘ഇംഗ്ലീഷ് ഒണ്‍ലി പോളിസി’ വര്‍ണ്ണവിവേചനമാണെന്ന പോളീഷുകാരുടെ പരാതി കോടതി തള്ളി 

അയര്‍ലണ്ടിലെ തൊഴിലുടമയുടെ ‘ഇംഗ്ലീഷ് ഒണ്‍ലി പോളിസി’ വര്‍ണ്ണവിവേചനമാണെന്ന പോളീഷുകാരുടെ പരാതി കോടതി തള്ളി 

ലീമറിക്ക്: തങ്ങളുടെ തൊഴില്‍ ദാതാവിന്റെ ‘ഇംഗ്ലീഷ് ഒണ്‍ലി പോളിസി’ തങ്ങളോടുള്ള വര്‍ണ്ണ വിവേചമാണ് എന്ന രണ്ട് പോളണ്ടുകാരായ ജീവനക്കാരുടെ പരാതി കോടതി തള്ളി. ലിമറിക്കില്‍ മക്‌ഡൊണാള്‍ഡിന്റെ 4 ഫ്രാഞ്ചൈസികള്‍ നടത്തുന്ന കെല്‍സിഡാന്‍ ലിമിററഡിന് എതിരെ ആയിരുന്നു പരാതി. 2005 മുതല്‍ 2007 വരെ ഇവിടെ ജോലിക്കാരായിരുന്ന ഈ പോളണ്ടുകാര്‍, കമ്പനി തങ്ങളുടെ ജീവനക്കാര്‍ എല്ലാ സമയത്തു ഇംഗ്ലീഷില്‍ സംസാരിക്കണം എന്ന നിര്‍ദ്ദേശത്തിനെതിരെയാണ് കേസ് നല്‍കിയത്. 

എന്നാല്‍ ഏതെങ്കിലും കസ്റ്റമര്‍ മറ്റേതെങ്കിലും ഭാഷ സംസാരിച്ചാല്‍ അതേ ഭാഷയില്‍ സംസാരിക്കുന്നതിന് തങ്ങള്‍ എതിരല്ലെ എന്നും, മറ്റ് ഭാഷക്കാരായ ജീവനക്കാര്‍ ഇടയില്‍ ഇല്ലെങ്കില്‍ ബ്രേക്ക് സമയങ്ങളില്‍ അവരവരുടെ ഭാഷ സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടഞ്ഞിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഇംഗ്ലീഷിനെ തങ്ങളുടെ ബിസിനസ്സ് ഭാഷയായായി ഉപയോഗിക്കുന്നതിലൂടെ ബിസിനസ്സ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഒപ്പ ആരോഗ്യ സുരക്ഷാ കാരണങ്ങളുമാണ് ലക്ഷ്യമാക്കുന്നത് എന്ന കമ്പനിയുടെ വാദം അംഗീകരിച്ചാണ് കോടതി, വര്‍ണ്ണവിവേചനം തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത്.

Scroll To Top