Friday December 09, 2016
Latest Updates

ട്രാവലര്‍ വനിതയ്‌ക്കെതിരെ വിവേചനം:വസ്ത്രധാരണ രീതിയെ ചൊല്ലി തര്‍ക്കം ,പള്ളിയില്‍ കയറ്റിയില്ലെന്ന് പരാതി 

ട്രാവലര്‍ വനിതയ്‌ക്കെതിരെ വിവേചനം:വസ്ത്രധാരണ രീതിയെ ചൊല്ലി തര്‍ക്കം ,പള്ളിയില്‍ കയറ്റിയില്ലെന്ന് പരാതി 

എന്നിസ്: ട്രാവലര്‍ വിഭാഗത്തില്‍ പെടുന്ന സ്ത്രീയെ ആദ്യകുര്‍ബാന ചടങ്ങിനിടെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പുരോഹിതര്‍ തടഞ്ഞതായി പരാതി. യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചുവെന്നാരോപിച്ചാണ് നടപടി. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് യുവതിയുടെ ആരോപണം.
കൗണ്ടി ക്ലയറിലെ എന്നിസ്റ്റിമോണ്‍ പള്ളിയിലാണ് സംഭവം. സമാനമായ വസ്ത്രം ധരിച്ച ഒരുപാടു സ്ത്രീകള്‍ സംഭവ സമയം പള്ളിക്കകത്ത് ഉണ്ടായിരുന്നെന്നും നടപടി ട്രാവലര്‍ സ്ത്രീകളോട് തുടരുന്ന വിവേചനത്തിന്റെ ഭാഗമായാണെന്നും യുവതി
വീഡിയോയില്‍ ആരോപിക്കുന്നു. പുരോഹിതര്‍ക്കു പുറമെ രണ്ടു ഗാര്‍ഡകളും യുവതി പള്ളിയില്‍ പ്രവേശിക്കുന്നതു തടയുന്ന രംഗങ്ങളും വീഡിയോയില്‍ വ്യക്തമാണ്


എന്നാല്‍ കുട്ടികളടക്കം പങ്കെടുക്കുന്ന ചടങ്ങുകളില്‍ മാന്യമായ വസ്ത്രധാരണവും, പെരുമാറ്റവുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് എന്നിസ്റ്റിമണ്‍ പാരിഷ് വിഷയത്തെ അധികരിച്ചിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആദ്യ കുര്‍ബാന പോലുള്ള
മതപരമായ ചടങ്ങുകളില്‍ കുട്ടികള്‍ക്കാണ് മുന്‍ഗണനയെന്നും പ്രസ്താവനയിലുണ്ട്.

Scroll To Top