Tuesday August 22, 2017
Latest Updates

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ‘സുഹൃത്ത്’ ഡോക്യുമെന്ററിയില്‍ സംസാരിക്കാന്‍ പണം ആവശ്യപ്പെട്ടതായി സംവിധായകയുടെ വെളിപ്പെടുത്തല്‍ 

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ ‘സുഹൃത്ത്’ ഡോക്യുമെന്ററിയില്‍ സംസാരിക്കാന്‍ പണം ആവശ്യപ്പെട്ടതായി സംവിധായകയുടെ വെളിപ്പെടുത്തല്‍ 

ബംഗളൂരു:ഡല്‍ഹിയില്‍ ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിര്‍ഭയയോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് അവനീന്ദ്ര പാണ്ഡ്യെ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നതിന് പണം ആവശ്യപ്പെട്ടെന്ന് സംവിധായക ലസ്ലി ഉദ്വിന്റെ വെളിപ്പെടുത്തല്‍.

ദ ഏഷ്യന്‍ ഏജിന് നല്‍കിയ അഭിമുഖത്തിലാണ് കൂട്ടമാനഭംഗത്തിലെ ജീവിച്ചിരിക്കുന്ന സാക്ഷിയെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താതിനെ പറ്റി ചോദ്യം ഉയര്‍ന്നത്. അന്‍വീന്ദ്ര പാണ്ഡെ പണം ആവശ്യപ്പെട്ടിരുന്നുവെന്നും അത്തരത്തില്‍ ഡോക്യുമെന്ററി ചെയ്യുന്നതില്‍ സത്യസന്ധതയില്ലാത്തിനാലാണ് ഇയാളെ ഉള്‍പ്പെടുത്താതിരുന്നും ലസ്ലി ഉദ്വിന്‍ പറഞ്ഞു.

ഡോക്യുമെന്ററിയില്‍ നിര്‍ഭയയെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്ന സത്യന്ദ്രയെ അറിയില്ലെന്നും അത്തരത്തില്‍ ഒരാളില്ലെന്നും അന്‍വീന്ദ്ര പാണ്ഡെ പരാമര്‍ശം നടത്തിയിരുന്നു. അന്‍വീന്ദ്രയെ പരിചയപ്പെടുന്നിന് മുമ്പ് തന്നെ സത്യേന്ദ്ര നിര്‍ഭയയുടെ ട്യൂട്ടറായിരുന്നുവെന്നും തെളിവിനായി മാതാപിതാക്കളോട് അന്വേഷിക്കാമെന്നും അവര്‍ പറഞ്ഞു.

അവസാനം വരെ അന്‍വീന്ദ്രയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും അന്‍വീന്ദ്രയെ സംസാരിപ്പിക്കാനായി പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ അന്‍വീന്ദ്ര സീറ്റിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞുവെന്ന വിവരം പോലും താന്‍ അദ്ദേഹത്തോട് പറഞ്ഞതായി സംവിധായക പറഞ്ഞു.

ഡോക്യുമെന്ററി നിരോധിച്ച ഇന്ത്യ സര്‍ക്കാറിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും സര്‍ക്കാര്‍ നാണിച്ച് തല താഴ്‌ത്തേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.

Scroll To Top