Tuesday December 06, 2016
Latest Updates

ലുവാസ് യാത്രികര്‍ക്ക് സൗജന്യ സദ്യ !

ലുവാസ് യാത്രികര്‍ക്ക് സൗജന്യ സദ്യ !

ഡബ്ലിന്‍ :ഇന്നലെ ഉച്ചയ്ക്ക് ലുവാസില്‍ യാത്ര ചെയ്ത് സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ എത്തിയവര്‍ ശരിയ്ക്കും അത്ഭുതപ്പെട്ടുപോയി.തങ്ങളെ കാത്തിരിക്കുന്നത് ഡബ്ലിനിലെ മൂന്ന് പ്രമുഖ റസ്‌റ്റോറന്റുകള്‍ ഒരുക്കിയ വിഭവങ്ങളാണ് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.വിഭവ സമൃദ്ധമായ സദ്യ.അതും സൌജന്യമായി !

ഡൈന്‍ ഇന്‍ ഡബ്ലിന്‍ ഫെസ്റ്റിവലിന്റെ ഭാഗമായായിരുന്നു സ്റ്റീഫന്‍സ്ഗ്രീനില്‍ ലുവാസ് ഇറങ്ങിയവര്‍ക്കൊക്കെ രുചിച്ചു നോക്കാനായി ഭക്ഷണം ഒരുക്കിയത്.ടി ജി ഐ ഫ്രൈ ഡെയ്‌സ്,മാവോ ,ദി ചര്‍ച്ച് എന്നി റസ്‌റ്റോറന്റുകളാണ് യാത്രക്കാരെ ഇന്നലെ സല്‍ക്കരിച്ചത്.

ഡബ്ലിനിലെ ഭക്ഷണ വൈവിധ്യങ്ങളെ പരിചയപ്പെടുത്താനും വ്യത്യസ്തമായ രുചികളുടെ മായിക ലോകങ്ങള്‍ അനുഭവിച്ചറിയാനുമായി ഹോട്ടലുകളും നഗരത്തിലെ വിവിധ സ്ഥാപനങ്ങളും ചേര്‍ന്നാണ് 2002 മുതല്‍ ഡൈന്‍ ഇന്‍ ഡബ്ലിന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു വരുന്നത്.നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി മാര്‍ച്ച് 1 വരെ ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും.

Scroll To Top