Sunday September 24, 2017
Latest Updates

സിനിമയിലെ ഫോണ്‍ നമ്പര്‍ വിനയായി, ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസ്

സിനിമയിലെ ഫോണ്‍ നമ്പര്‍ വിനയായി, ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസ്

ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലെ സാങ്കല്‍പിക ഫോണ്‍നമ്പര്‍ ശല്യം സൃഷ്ടിച്ചുവെന്നും സിനിമാ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ പരാതി. പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും കോടതി നോട്ടീസയച്ചു.

ചിത്രത്തില്‍ നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. വീട്ടമ്മ കഴിഞ്ഞ നാലുവര്‍ഷമായി ഉപയോഗിച്ചു വരുന്ന എയര്‍ടെല്‍ നമ്പറാണ് സിനിമയില്‍ സാങ്കല്‍പികമായി കഥാപാത്രം ഉപയോഗിക്കുന്നത്. തുടര്‍ന്ന് പടം കണ്ടിറങ്ങുന്ന പലരും തനിക്ക് നിരന്തരമായി ഫോണ്‍ ചെയ്യുകയും അശ്ലീല സന്ദേശങ്ങളയക്കുകയും ചെയ്തുവെന്നാണ് തിരുവനന്തപുരത്തെ വീട്ടമ്മയുടെ പരാതി.

സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കിക്കഴിഞ്ഞു. 50 ലക്ഷം രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യാനും ആലോചിക്കുന്നതായി യുവതിയുടെ വക്കീല്‍ പറഞ്ഞു.

Scroll To Top