Sunday May 28, 2017
Latest Updates

ഏറെ കാലത്തിന് ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി പൊതുചടങ്ങില്‍

ഏറെ കാലത്തിന് ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി പൊതുചടങ്ങില്‍

ദിലീപ് മഞ്ജു വാര്യര്‍ ദമ്പതികള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം മീനാക്ഷിയെ മലയാളികള്‍ അധികം കണ്ടിട്ടില്ല. അമ്മ ഉപേക്ഷിച്ച കുട്ടിയെന്ന അനുകമ്പ കലര്‍ന്ന നോട്ടത്തില്‍നിന്ന് മനപ്പൂര്‍വം ഓടിയൊളിക്കുകയായിരുന്നു മീനാക്ഷി. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോഗുലം പാര്‍ക്കില്‍ നടന്ന ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ ചടങ്ങില്‍ ദിലീപിനൊപ്പം കൈപിടിച്ച് മീനാക്ഷിയുമുണ്ടായിരുന്നു.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ അമ്മ വേണ്ട അച്ഛന്‍ മതിയെന്ന് കോടതിയില്‍ ഉറച്ച നിലപാട് എടുത്ത പെണ്‍കുട്ടിയാണ് മീനാക്ഷി. അമ്മയില്‍നിന്ന് സ്‌നേഹവും പരിലാളനയും ലഭിച്ചില്ലെന്ന പരാതി മീനാക്ഷി പരസ്യമായി തന്നെ ഉന്നയിച്ചിട്ടുമുണ്ട്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും വേര്‍പിരിയലിന് ശേഷം വനിതിയില്‍ വന്ന ഒരു അഭിമുഖത്തിലൂടെയാണ് മീനാക്ഷി മലയാളികള്‍ക്ക് സുപരിചിതയായത്. ഓണ്‍ലൈനില്‍ മീനാക്ഷിയുടെ കമന്റുകള്‍ വലിയ വാര്‍ത്തയായിരുന്നു.

ദിലീപിനൊപ്പമാണ് മീനാക്ഷി എത്തിയതെങ്കിലും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് മീനാക്ഷിയെ തന്നെയാണ്. വരും നാളില്‍ ഒരു പക്ഷെ ഓണ്‍ സ്‌ക്രീനില്‍ ഈ മുഖം കാണാനുള്ള ഭാഗ്യം മലയാളികള്‍ക്ക് ലഭിച്ചേക്കും.

Scroll To Top