Monday December 05, 2016
Latest Updates

ദിലീപിന്റെ ലവ് 24*7, നിഖില വിമല നായിക

ദിലീപിന്റെ ലവ് 24*7, നിഖില വിമല നായിക

ദിലീപിനെ നായകനാക്കി ശ്രീബാലാ കെ. മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് 24*7. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയമാണ് ലവ് 24*7 ന്റെ ഇതിവൃത്തം. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ് ലൈനുമായെത്തുന്ന ചിത്രത്തില്‍ ദിലീപ് ഒരു ചാനല്‍ മേധാവിയും അവതാരകനുമാകുന്നു.

നിഖില വിമലാണ് നായിക. സുഹാസിനി, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരവും കൊച്ചിയും പശ്ചാത്തലമായാണ് ചിത്രം ഒരുക്കുന്നത്. കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്‍കുന്നു. സമീര്‍ ഹഖ് ആണ് ക്യാമറ. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മത്തേയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ശ്രീബാല തന്നെയാണ് തിരക്കഥയും തയറാക്കുന്നത്.

Scroll To Top