Friday December 09, 2016
Latest Updates

പ്രൊഫൈല്‍ പിക്ച്ചര്‍ വിവാദം:ഫേസ് ബുക്കിന്റെ പേരില്‍ വിശദീകരണമിറങ്ങി,കോഡ് തെറ്റായി പോയി,പിന്തുണ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് തന്നെ ! 

പ്രൊഫൈല്‍ പിക്ച്ചര്‍ വിവാദം:ഫേസ് ബുക്കിന്റെ പേരില്‍ വിശദീകരണമിറങ്ങി,കോഡ് തെറ്റായി പോയി,പിന്തുണ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് തന്നെ ! 

വാഷിങ്ടണ്‍ :ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ക്യാംപെയിന്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ബന്ധപ്പെട്ടതല്ലെന്ന് ഫേസ്ബുക്ക് വക്താവ്. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി എന്ന വാക്ക് കണ്ടതാണ് ഇത്തരത്തിലൊരു ആരോപണത്തിന് കാരണം. എന്നാല്‍, എച്ച്ടിഎംഎല്ലില്‍ കോഡ് എഴുതിയ ഫെയ്‌സ്ബുക്ക് എന്‍ജിനിയറുടെ ഭാഗത്തുനിന്ന് വന്ന ഒരു പിഴവാണിത്. 

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണയാകില്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉടന്‍ തന്നെ കോഡില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്റെ മറവില്‍ ഇന്ത്യയിലെ നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായി ആരോപിച്ച് ഇന്നലെ മുതല്‍ ഫെയ്‌സ്ബുക്ക് ആക്ടിവിസ്റ്റുകളും ടെക്‌നോളജി വിദഗ്ധരും രംഗത്തുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് വക്താവ് നടത്തിയിരിക്കുന്ന പ്രസ്താവനയില്‍ ഒരിടത്തും നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് പറയുന്നില്ല.

സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മണ്ടന്മാരാക്കുമോ എന്നായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസണ്‍മാര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ആണെന്ന് കരുതി ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Internet.org എന്ന ഫേസ്ബുക്ക് പരിപാടിയെ ആണ് എന്ന വാദങ്ങളാണ് സംശയങ്ങള്‍ക്ക് തുടക്കമിട്ടത്. പേജിന്റെ സോഴ്‌സ് കോഡ് വെച്ച് തുടങ്ങിയ ക്യാംപെയ്ന്‍ ഫേസ്ബുക്കിനെ വിട്ട് നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരും മോദിയെ പിന്തുണക്കുന്നവരും തമ്മിലുള്ള തര്‍ക്കമായി.

എന്നാല്‍ ഇതും വെറുമൊരു മോദിപ്പേടി മാത്രമാണെന്നും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് Internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടില്ല എന്നുമാണ് ഫേസ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് തന്നെ ഈ കോഡ് മാറ്റുമെന്നും യൂസര്‍മാരുടെ ആശങ്കകള്‍ അകറ്റുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആശങ്കകള്‍ തീരുന്നതോടെ ഡിജിറ്റല്‍ ഇന്ത്യ സപ്പോര്‍ട്ടുമായി കൂടുതല്‍ പേര്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റാനിടയുണ്ട്. നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റ് സമത്വ നിലപാടിനു എതിരെ നില്‍ക്കുന്ന ഇന്റര്‍നെറ്റ്.ഓര്‍ഗിന് അറിയാതെ തലവെച്ചു കൊടുക്കുകയാണത്രെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവര്‍ ചെയ്യുന്നത്. പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണക്കുന്നതായി കമ്പനി പിന്നീട് ഉപയോഗിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഫേസ്ബുക്ക് ക്യാംപെയ്ന്‍ പേജിലെ സോഴ്‌സ് കോഡില്‍ അപകടമുണ്ട് എന്ന മുന്നറിയിപ്പുമായി ഒരു വിഭാഗം ടെക്കികളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇതുമൊരു കാംപെയ്‌നായി മാറി. ഇത് വെറുമൊരു കോഡ് മാത്രമാണെന്നും ഫേസ്ബുക്ക് ഒരിടത്തും ഈ ഡാറ്റ തങ്ങള്‍ പിന്നീട് ഉപയോഗിക്കും എന്ന് പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് മറുവിഭാഗവും രംഗത്തെത്തി. നേരത്തെ ഫേസ്ബുക്കില്‍ നടന്ന മഴവില്‍ കളര്‍ പ്രൊഫൈല്‍ പിക്ചര്‍ കാംപെയ്‌നും ഇതേ കോഡ് തന്നെയാണ് ഉപയോഗിച്ചതെന്ന് ചിലര്‍ പറയുന്നു.

Scroll To Top