Saturday December 10, 2016
Latest Updates

ട്വിറ്റര്‍ സി ഇ ഒ ഡിക്ക് കോസ്റ്റലോ സ്ഥാനമൊഴിയുന്നു

ട്വിറ്റര്‍ സി ഇ ഒ ഡിക്ക് കോസ്റ്റലോ സ്ഥാനമൊഴിയുന്നു

സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖ കമ്പനിയായ ട്വിറ്ററിന്റെ സി.ഇ.ഒ. ഡിക്ക് കോസ്റ്റലോ ജൂലായ് ഒന്നോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനിയെ നയിച്ചത് കോസ്റ്റലോ ആയിരുന്നു.

30 കോടി അംഗങ്ങളോടെ, സോഷ്യല്‍ മീഡിയ രംഗത്തെ ഭീമന്‍മാരായി ട്വിറ്ററിനെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കോസ്റ്റലോ. എന്നാല്‍ കടുത്ത മത്സരം മൂലം സമീപകാലത്തായി ട്വിറ്ററിന്റെ വളര്‍ച്ചയില്‍ കനത്ത ഇടിവ് വന്നിരുന്നു. 2014 ല്‍ 140 കോടി ഡോളര്‍ വരുമാനം നേടാന്‍ കമ്പനിക്കായെങ്കിലും, ഈ വര്‍ഷം കമ്പനി നേരിട്ടത് 57.8 കോടി ഡോളര്‍ നഷ്ടമാണ്. ഇതേതുടര്‍ന്ന് ഏപ്രിലില്‍ ട്വിറ്ററിന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം ഇടിവും നേരിട്ടിരുന്നു.

ഇതോടെ സ്ഥാനമൊഴിയാന്‍ കോസ്റ്റലോയ്ക്ക് മേല്‍ നിക്ഷേപകര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതാണ് ഇപ്പോള്‍ രാജി പ്രഖ്യാപനത്തില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. പുതിയ മേധാവിയെ കണ്ടെത്തുന്നതു വരെ ട്വിറ്ററിന്റെ സഹസ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സി ഇടക്കാല സി.ഇ.ഒ. യുടെ ചുമതല വഹിക്കും.

 

 

Scroll To Top