Tuesday February 21, 2017
Latest Updates

ദുല്‍ഖറിന്റെ ഭാര്യ പിണക്കത്തില്‍!

ദുല്‍ഖറിന്റെ ഭാര്യ പിണക്കത്തില്‍!

അമല്‍ സുല്‍ഫി… പിണക്കത്തിലാണ്.. കാര്യം മറ്റൊന്നുമല്ല. ദുല്‍ഖറിന് ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കാണ്. ഭാര്യക്ക് താരത്തെ കാണാന്‍ പോലും കിട്ടുന്നില്ലെന്നാണ് പരാതി. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ കാണാന്‍ കൊതുക്കുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വാപ്പച്ചിക്ക് സിനിമയില്‍ തിരക്കാണ്. അന്ന് വാപ്പച്ചിയെ കാണാന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ഉമ്മച്ചി ആയിരുന്നു എന്നെ സമാധാനിപ്പിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തിയപ്പോള്‍ എന്നെ കാണാന്‍ വേണ്ടി ഭാര്യ അമല്‍ സുല്‍ഫിയയും നിര്‍ബന്ധം പിടിക്കാറുണ്ട്. ഇപ്പോള്‍ അവളെ സമാധാനിപ്പിക്കലാണ് ഉമ്മച്ചിയുടെ ജോലി. പിന്നെ ഒഴിവുകള്‍ കിട്ടുമ്പോള്‍ കൂടുതല്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഞാനും വാപ്പച്ചിയും ശ്രമിക്കുന്നതെന്നും താരം പറയുന്നു

Scroll To Top