Friday November 24, 2017
Latest Updates

ധൂം 4ല്‍ വില്ലന്‍ ഷാറൂഖ് ഖാന്‍?

ധൂം 4ല്‍ വില്ലന്‍ ഷാറൂഖ് ഖാന്‍?

മ്പന്‍ ഹിറ്റായ ധൂമിന്റെ നാലാം ഭാഗം ഉടന്‍ വരുന്നു. ചിത്രത്തില്‍ സല്‍മാന്‍ ആയിരിക്കും പ്രധാന കഥാപാത്രമായ വില്ലനെ അവതരിപ്പിക്കുക എന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഓണ്‍സ്‌ക്രീനില്‍ വില്ലനായി എത്താന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് വേഷം അത് നിരസിച്ചിരിക്കുകയാണ് സല്‍മാന്‍.
പക്ഷേ പുതിയ വാര്‍ത്ത ചിത്രത്തിലെ വില്ലനാകാന്‍ ഷാറൂഖ് ഖാന്‍ തയ്യാറായി കഴിഞ്ഞു എന്നാണ്. മുന്‍ ധൂം സിനിമകളില്‍ ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച പോലെ വില്ലന്‍ ടച്ചുള്ള കഥാപാത്രമായാകും ഷാറൂഖ് എത്തുക.

കഴിഞ്ഞ മൂന്നു ചിത്രങ്ങളിലും ജയ് ദീക്ഷിത്ത് എന്ന പോലീസുകാരന്റെ വേഷത്തിലെത്തിയ അഭിഷേക് ബച്ചനു പകരം രണ്‍വീര്‍ സിങ്ങാകും ധൂം 4ല്‍ അഭിനയിക്കുക എന്നാണ് കേള്‍ക്കുന്നത്. മുമ്പ് ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങളില്‍ നെഗറ്റീവ് ടച്ചുള്ള അധോലോക നായകന്റെ കഥാപാത്രത്തെ ഖാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

Scroll To Top