Thursday December 08, 2016
Latest Updates

റൈനയുടെ വിവാഹം കഴിഞ്ഞു മടങ്ങിയ ധോണിയും മകളും മാധ്യമ ക്യാമറയില്‍!

റൈനയുടെ വിവാഹം കഴിഞ്ഞു മടങ്ങിയ ധോണിയും മകളും മാധ്യമ ക്യാമറയില്‍!

ഒരു മനുഷ്യന്‍ തന്റെ പിഞ്ചു കുഞ്ഞിനൊപ്പം, തീര്‍ച്ചയായും ലോകത്തിലെ എറ്റവും നയനമനോഹരമായ ഒരു കാഴ്ച്ച തന്നെ. അത് സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയും, ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മകള്‍ സിവയുമാണെങ്കിലോ? മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ മറ്റെന്തു വേണം?

ന്യൂഡെല്‍ഹിയിലെ ലീല പാലസില്‍ സഹതാരം സുരേഷ് റൈനയുടെ ആഡംഭര വിവാഹത്തിനു സാക്ഷ്യം വഹിച്ചു മടങ്ങവേ റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാന താവളത്തില്‍ വച്ചാണ് ധോണിയും ഭാര്യ സാക്ഷിയും രണ്ടു മാസം പ്രായമായ മകള്‍ സിവയും ക്യാമറക്ക് മുന്‍പില്‍ പെട്ടത്. ഒരു ബേബി കാരിയറില്‍ കുഞ്ഞിനേയും വഹിച്ചു കൊണ്ടായിരുന്നു ധോണിയുടെ നടപ്പ്. കുഞ്ഞിനെ ക്യാമറയില്‍ നിന്നും മറച്ചു പിടിക്കാന്‍ ധോണി കഴിവതും ശ്രമിക്കുന്നുണ്ടായിരുന്നു.

സിവയുടെ ജനനം മുതല്‍ തന്നെ ആ പേര് മാധ്യമങ്ങള്‍ക്ക് ചിരപരിചിതമായിരുന്നെങ്കിലും ആദ്യമായാണ് ഒരു ഫോട്ടോ ലഭിക്കുന്നത്.
നേരത്തെ ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം വിദേശത്തായിരുന്ന സമയത്തായിരുന്നു സിവയുടെ ജനനം. പിന്നീട് മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നത് വരെ ധോണിക്ക് കുഞ്ഞിനെ കാണാന്‍ കഴിഞ്ഞുമില്ല.

അതിനിടെ സിവയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു ഫോട്ടോ നിഷേധിച്ചു കൊണ്ട് സാക്ഷി ട്വിട്ടെറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

Scroll To Top