Friday December 09, 2016
Latest Updates

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയും

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയും

ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നൂറ് കായിക താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പട്ടികയില്‍ 23ആമതായാണ് ധോണി ഇടംപിടിച്ചിരിക്കുന്നത്. 31 മില്യണ്‍ ഡോളറാണ് ധോണിക്ക് ആകെ പ്രതിഫലമായി ലഭിക്കുന്നത് . കഴിഞ്ഞവര്‍ഷം ഇരുപത്തിരണ്ടാം സ്ഥാനമായിരുന്നു ധോണിക്ക് ഉണ്ടായിരുന്നത്. പ്രതിഫലമായി 40 ലക്ഷം ഡോളറും പുരസ്‌കാരങ്ങളും മറ്റ് പാരിതോഷികങ്ങളുമായി 2.7 കോടി ഡോളറുമാണ് ധോണി ആകെ സമ്പാദിച്ചത്.

അമേരിക്കന്‍ ബോക്‌സറായ ഫ്‌ലോയ്ഡ് മെയ് വെതറാണ് പട്ടികയില്‍ ഒന്നാമന്‍. അമേരിക്കയുടെ തന്നെ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, പോചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ എന്നിവരും പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്.

Scroll To Top