Wednesday July 26, 2017
Latest Updates

ക്യാപ്റ്റന്‍ കൂള്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്ന് സര്‍വെ

ക്യാപ്റ്റന്‍ കൂള്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്ന് സര്‍വെ

മുംബൈ: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് ഇന്ത്യക്കാര്‍ ധോണിയെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുത്തത്. 63,000ത്തോളം ആളുകള്‍ ഈ ഓണ്‍ലൈന്‍ പോളില്‍ പങ്കെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ നേരിയ വ്യത്യാസത്തില്‍ പിന്തളളിയാണ് ധോണി ഒന്നാം സ്ഥാനത്തെത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 31 ശതമാനം പേരാണ് ധോണിയെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ മുഹമ്മദ് ഷമിക്ക് 29 ശതമാനം വോട്ടാണ് ലഭിച്ചത്.

ശിഖര്‍ ധവാന് 14 ശതമാനവും വിരാട് കോഹ്ലിക്ക് 10 ശതമാനവും വോട്ട് ലഭിച്ച് യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി. ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴ് വിജയങ്ങള്‍ നേടിയതിന് ശേഷം സെമിയില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോറ്റത്. 95 റണ്‍സിനായിരുന്നു തോല്‍വി.

Scroll To Top