Sunday December 11, 2016
Latest Updates

ഇന്ത്യന്‍ യുവതി ധാരയുടെ മരണം: ആരോടും പരിഭവമില്ലെന്ന്  ഭര്‍ത്താവ്  മൈക്കല്‍ കിവ്‌ലിഹാന്‍

ഇന്ത്യന്‍ യുവതി ധാരയുടെ മരണം: ആരോടും പരിഭവമില്ലെന്ന്  ഭര്‍ത്താവ്  മൈക്കല്‍ കിവ്‌ലിഹാന്‍

ഡബ്ലിന്‍: ആരോടും പരിഭവമില്ലെന്ന് പ്രസവത്തെ തുടര്‍ന്ന് മരിച്ച ഇന്ത്യന്‍ യുവതി ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ കിവ്‌ലിഹാന്‍. ധാരയുടെ മരണം ചികിത്സ പിഴവ് മൂലമാണെന്ന് വിചാരണയില്‍ തെളിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയയതിന്റെ പശ്ചാത്തലത്തില്‍ ആര്‍ടിഇയോട് സംസാരിക്കുകയായിരുന്നു കിവ്‌ലിഹാന്‍..ചികിത്സയില്‍ പിഴവ് വരുത്തിയ മെഡിക്കല്‍ സംഘത്തിലെ ആരോടും തനിക്ക് പരിഭവമില്ലെന്ന് കിവ്‌ലിഹാന്‍ പറഞ്ഞു.

ആവശ്യത്തിന് അടിസ്ഥാന സൌകര്യങ്ങളില്ലാത്തതിലും മറ്റ് പിഴവുകള്‍ക്കും ഏതെങ്കിലും വ്യക്തിയെ പഴിചാരാനില്ലെന്ന് കിവ്‌ലിഹാന്‍ പറഞ്ഞു. എല്ലാവര്‍ക്കും മോശം ദിവസങ്ങളുണ്ടാകും തന്റെ ജീവിതത്തിലും അത്തരം ദൗര്‍ഭാഗ്യകരമായ ദിവസങ്ങള്‍ കടന്നു പോയി. അതിന് ആരെയും കുറ്റപ്പെടുത്താനില്ലെന്നും കിവ്‌ലിഹാന്‍ വ്യക്തമാക്കി. എച്ച്എസ്ഇയ്ക്ക് അവരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ മനസിലായിട്ടുണ്ടാകുമെന്നും കിവ്‌ലിഹാന്‍ പറഞ്ഞു. 

കേസില്‍ തിങ്കളാഴ്ചയാണ് വിചാരണ പൂര്‍ത്തിയായത്. ചികിത്സ പിഴവ് മൂലമാണ് ധാരയുടെ മരണം സംഭവിച്ചതെന്നായിരുന്നു ജൂറിയുടെ അന്തിമ നിഗമനം. നാല് വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയായി സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കിവ്‌ലിഹാന്‍ അന്ന് തന്നെ പ്രതികരിച്ചിരുന്നു. 2010 സെപ്റ്റംബര്‍ 28 നാണ് ധാര മരണമടഞ്ഞത്. പ്രസവത്തെ തുടര്‍ന്ന് മഞ്ഞപ്പിത്ത ബാധ കൂടിയതും. അത് തിരിച്ചറിയാന്‍ വൈകിയതുമാണ് മരണകാരണമായത്. ധാരയുടെ നാലാം ചരമ വാര്‍ഷികത്തിന്റെ പിറ്റേന്ന് തന്നെ കേസില്‍ വിചാരണ പൂര്‍ത്തിയായത് യാദൃശ്ചികമായി

Scroll To Top