Friday December 09, 2016
Latest Updates

‘ഈ ഗതി അയര്‍ലണ്ടിലെ ഒരമ്മയ്ക്കും ഇനി വരരുത് ‘ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന്‍ മരിച്ച സംഭവം; ചികിത്സയിലെ പിഴവ് തന്നെയെന്ന് അന്തിമ നിഗമനം

‘ഈ ഗതി അയര്‍ലണ്ടിലെ ഒരമ്മയ്ക്കും ഇനി വരരുത് ‘ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന്‍ മരിച്ച സംഭവം; ചികിത്സയിലെ പിഴവ് തന്നെയെന്ന് അന്തിമ നിഗമനം

സ്ലൈഗോ: പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന്‍ മരിച്ച സംഭവം ചികിത്സയിലെ പിഴവ് തന്നെയെന്ന് അന്തിമ നിഗമനം. ഡോ. എമോണ്‍ മക്‌ഗോവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ജൂറിയാണ് ഈ നിഗമനത്തിലെത്തിയത്. അഞ്ച് ദിവസം നീണ്ട വിചാരണക്കൊടുവില്‍ ഡോക്ടര്‍മാര്‍ ഏകകണ്ഠമായാണ് ജൂറി മെഡിക്കല്‍ സംഘത്തിന്റെ പിഴവാണ് മരണകാരണമെന്ന നിഗമനത്തില്‍ എത്തിയത്. കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് കിടക്കകള്‍ ലഭ്യമാക്കണമെന്ന് ജൂറി ശുപാര്‍ശ ചെയ്തു. ഓപ്പറേഷന്‍ തീയറ്ററിലെ എല്ലാ ഡോക്ടര്‍മാരെയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യത്തിന് ജീവനക്കാരുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ജൂറി ശുപാര്‍ശ ചെയ്തു. 

കേസില്‍ ഇന്നലെ വിചാരണ പൂര്‍ത്തിയായി. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്ന് ധാര കിവ്‌ലിഹാന്റെ ഭര്‍ത്താവ് മൈക്കല്‍ കിവ്‌ലിഹാന്‍ പറഞ്ഞു. ധാരയുടെ മരണം നീതിപൂര്‍വം അന്വേഷിച്ച കൊറോണറോടും തനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരോടും കിവ്‌ലിഹാന്‍ നന്ദി പറഞ്ഞു. തനിക്കും കുടുംബത്തിനും നേരിട്ട ദുരവസ്ഥ അയര്‍ലണ്ടിലെ മറ്റൊരു കുടുംബത്തിനും,ധാരയുടെ ഗതി ഒരമ്മയ്ക്കു പോലുമോ ഉണ്ടാകരുതെന്നും കിവ്‌ലിഹാന്‍ പറഞ്ഞു. കോടതിയുടെ നിഗമനത്തെ കിവ്‌ലിഹാന്റെ അഭിഭാഷകന്‍ ഡാമിയന്‍ ടാന്‍സി സ്വാഗതം ചെയ്തു. ധാരയുടെ ചികിത്സയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ഡബ്ലിന്‍ നാഷണല്‍ മറ്റേണിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. പീറ്റര്‍ ബോയ്‌ലിന്‍ മൊഴി നല്‍കിയിരുന്നു. 

സ്ലൈഗോയിലും ബെല്‍ഫാസ്റ്റിലും ധാരയെ ചികിത്സിച്ചതിന്റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചാണ് ഡോക്ടര്‍ ഈ നിഗമനത്തിലെത്തിയത്. ഇക്കാര്യം അദ്ദേഹം കോടതി മുന്‍പാകെ മൊഴി നല്‍കുകയും ചെയ്തിരുന്നു. കരള്‍രോഗ വിദഗ്ദന്റെയും വൃക്കരോഗ വിദഗ്ദന്റെയും സേവനം കൃത്യ സമയത്ത് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടത്. ഉള്‍പ്പെടെ നിരവധി വീഴ്ചകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആന്തരിക രക്തസ്രാവം തിരിച്ചറിയാന്‍ സാധിക്കാതിരുന്നതും ഹീമോഗ്ലോബിന്‍ ലെവല്‍ താഴ്ന്നിട്ടും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതും ഉള്‍പ്പെടെ നിരവധി വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടാണ് ഡോ. ബോയ്‌ലിന്‍ നല്‍കിയത്

Scroll To Top