Friday December 09, 2016
Latest Updates

വാടാചെന്നൈ; ധനുഷിന്റെ അടുത്ത ചിത്രം വെട്രിമാരനൊപ്പം

വാടാചെന്നൈ; ധനുഷിന്റെ അടുത്ത ചിത്രം വെട്രിമാരനൊപ്പം

തമിഴ് സിനിമയില്‍ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ധനുഷ് വെട്രിമാരനൊപ്പമുള്ള തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വാടാചെന്നൈ എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ സാമന്ത റൂത്ത് പ്രഭുവാണ് നായിക.

പൊല്ലാദവന്‍, ആടുകളം തുടങ്ങി മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരന്‍. ധനുഷിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം വാങ്ങി കൊടുത്തത് ആടുകളത്തിലെ അഭിനയമാണ്. പൊല്ലാതവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരുന്നപ്പോള്‍ തന്നെ വാടാചെന്നൈയുടെ കഥ പറഞ്ഞിരുന്നതാണെന്നും അന്നു തന്നെ കമ്മിറ്റ് ചെയ്ത സിനിമയാണിതെന്നും ധനുഷ് ട്വിറ്ററില്‍ എഴുതി.

2016ല്‍ റിലീസ് ചെയ്യുന്നതിനാണ് ചിത്രം വെട്രിമാരന്‍ ഒരുക്കുന്നത്. മാരിയാണ് ധനുഷിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇന്നലെ ഇതിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

Scroll To Top