Tuesday June 27, 2017
Latest Updates

ഗോള്‍വേ പള്ളിയില്‍ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ദനഹാ ശുശ്രൂഷയും നടത്തപ്പെടുന്നു

ഗോള്‍വേ പള്ളിയില്‍ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ദനഹാ ശുശ്രൂഷയും നടത്തപ്പെടുന്നു

ഗോള്‍വേ:ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ അങ്കമാലി ഭദ്രാസനം ഹൈറേഞ്ചു മേഖല മെത്രാപ്പോലീത്ത ദിവ്യശ്രീ ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനിക്ക് സ്വീകരണവും ദനഹാ ശുശ്രൂഷയും ജനുവരി 6 നു നടത്തപ്പെടും.

ജനുവരി 6 ന് തീയതി രാവിലെ 9 മണിക്ക് പള്ളിയിലെത്തിച്ചേരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഇടവക വികാരി ഫാ.ജോബിമോന്‍ സ്‌കറിയയുടെയും സഹവികാരി ഫാ .ബിജു പാറേക്കാട്ടിലിന്റെയും നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ അകമ്പടിയോടുകൂടി പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും.തുടര്‍ന്ന് പ്രഭാത പ്രാര്‍ഥനക്കും വി.കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും.

ദനഹാ പെരുന്നാള്‍ ദിവസമായി വി.സഭ കര്‍ത്താവിന്റെ മാമ്മോദീസ കൊണ്ടാടുന്ന അന്നേദിവസം ദനഹാ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ക്കും അഭിവന്ദ്യ തിരുമേനി കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.

കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി.എല്‍ദോ മോര്‍ ബസേലിയോസ് ബാവ കാല്‍നടയായി എത്തിച്ചേര്‍ന്ന പള്ളിവാസലില്‍ ദയറാക്കാര്‍ക്കായി ഒരു ദയറാ പണികഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഭിവന്ദ്യ തിരുമേനി സഭയുടെ മറ്റനേകം സ്ഥാപനങ്ങളിലും ,പ്രസ്ഥാനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്.

സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മോര്‍ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്തുമസ് കരോള്‍ മത്സരത്തില്‍ ഇടവകയില്‍നിന്നും പങ്കെടുത്ത കുട്ടികളെ അന്നേദിവസം അനുമോദിക്കുന്നതായിരിക്കും.കൂടാതെ ഇടവകയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ രജിസ്ട്രേഷന്‍ ഉത്ഘാടനവും അഭിവന്ദ്യ തിരുമേനി നിര്‍വ്വഹിക്കുന്നതായിരിക്കും.

നോമ്പുകാല ധ്യാനം ഈ വര്‍ഷം മാര്‍ച്ച് 17 ,18 ,19 (വെള്ളി ,ശനി ,ഞായര്‍ )തീയതികളില്‍ എന്നിസ് സെന്റ് ഫ്‌ലാന്നെന്‍സ് കോളേജില്‍ വച്ച് നടത്തുന്നതായിരിക്കുമെന്ന് വികാരി ഫാ .ജോബിമോന്‍ സ്‌കറിയാ അറിയിച്ചു.

Scroll To Top