Friday December 02, 2016
Latest Updates

ഡബ്ലിനിലെ മോട്ടോര്‍ സൈക്കിള്‍ അപകടം:മലയാളി ഡ്രൈവറുടെ പിഴവല്ലെന്നു പ്രാഥമിക മൊഴി

ഡബ്ലിനിലെ മോട്ടോര്‍ സൈക്കിള്‍ അപകടം:മലയാളി ഡ്രൈവറുടെ പിഴവല്ലെന്നു പ്രാഥമിക മൊഴി

ഡബ്ലിന്‍ :ഡബ്ലിനിലെ ഡ്രിമ്‌നയിലെ ഡിവിറ്റ് റോഡില്‍ ഇന്നലെ കാറും മോട്ടര്‍ സൈക്കിളും കൂട്ടിയിടിച്ച് മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചത് സംബന്ധിച്ച ദൃക്‌സാക്ഷികളുടെ മൊഴി ഗാര്‍ഡയ്ക്ക് ലഭിച്ചു.

രണ്ടിലധികം ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം മെയിന്‍ റോഡില്‍ നിന്നും വലതു വശത്തെ റോഡിലേയ്ക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ട് സിഗ്‌നല്‍ പ്രകാരം നീങ്ങുകയായിരുന്ന മലയാളി യുവാവിന്റെ കാറിലേയ്ക്ക് പിന്നില്‍ നിന്നും പാഞ്ഞുവന്ന മോട്ടര്‍ സൈക്കിളാണ് ഇടിച്ചു കയറിയത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ മോട്ടര്‍ സൈക്കിള്‍ യാത്രികന്റെ ജീവന്‍ രക്ഷിക്കാനുള്ള സര്‍വശ്രമവും നടത്തിയെങ്കിലും പിന്നീട് അദ്ദേഹം മരണപ്പെടുകയായിരുന്നു.കാര്‍ ഓടിച്ച മലയാളി അപകടത്തില്‍ യാതൊരു വിധത്തിലും കുറ്റക്കാരനല്ലെന്നാണ് ഗാര്‍ഡയുടെ നിഗമനം.

അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ കോട്ടയം സ്വദേശിയായ യുവാവിനും നിസാര പരിക്കുകള്‍ ഉണ്ട്.ഇദ്ദേഹം സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇഞ്ചിക്കോറിലാണ് താമസിക്കുന്നത്.മറ്റൊരു മലയാളി കുടുംബവും കാറില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് കാര്യമായ പരിക്കില്ല.ഡ്രിമ്‌ന സ്‌കൂളില്‍ നടന്ന ഫാമിലി ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍

അപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍, മലയാളി യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.ഇവരും കാര്‍ ഡ്രൈവറുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെന്ന് പറയുകയും അദ്ദേഹം എത്രയും പെട്ടന്ന് സൌഖ്യം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്തിരുന്നു.

Scroll To Top