Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം ഡെസ്മണ്ട് കൊടുങ്കാറ്റില്‍ അകപ്പെട്ടു: രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് !

ഡബ്ലിനില്‍ ഇറക്കാന്‍ ശ്രമിച്ച വിമാനം ഡെസ്മണ്ട് കൊടുങ്കാറ്റില്‍ അകപ്പെട്ടു: രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് !

ഡബ്ലിന്‍ :ഡെസ്മണ്ട് കൊടുംങ്കാറ്റ് രണ്ടാം ദിവസവും അയര്‍ലണ്ടില്‍ ഭീതി വിതച്ച് ആഞ്ഞടിക്കുന്നു.ഇന്ന് രാവിലെ മുതല്‍ മിക്ക കൌണ്ടികളിലും മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ കാറ്റ് വീശുന്നുണ്ട്.
പാരിസില്‍ നിന്നും എത്തി, ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിക്കവേ ഡെസ്മണ്ട് കൊടുങ്കാറ്റില്‍ പെട്ട സിറ്റി ജെറ്റ് വിമാനം ഇറക്കാനാവാതെ ബെല്‍ഫാസ്റ്റിലേയ്ക്ക് തിരിച്ചു വിട്ടു.അന്‍പതോളം യാത്രക്കാരുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൊടുങ്കാറ്റില്‍ പെട്ട് ഉലയുകയായിരുന്നു.map u

യാതൊരു വിധേനെയും ലാന്‍ഡിംഗ് നടക്കിലെന്ന് മനസിലാക്കിയ പൈലറ്റ് ആ ശ്രമം ഉപേക്ഷിച്ച് പറന്നുയര്‍ന്നതോടെ യാത്രക്കാരും,വിമാനത്താവള അധികൃതരും ആശ്വാസം കൊണ്ടു.പിന്നീടു വിമാനം ബെല്‍ഫാസ്റ്റില്‍ ഇറക്കി.

കാറ്റിനെ തുടര്‍ന്ന് പല വിമാനങ്ങളും വൈകുകയോ,വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുള്ളതിനാല്‍ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പു വരുത്തണമെന്ന് ഡബ്ലിന്‍,കോര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കാറ്റിനെ തുടര്‍ന്ന് മെറ്റ് എറാന്‍ വിവിധ കൌണ്ടികളില്‍ പ്രഖ്യാപിച്ച അലര്‍ട്ട്കള്‍ നാളെ രാവിലെ വരെ നീട്ടിയിട്ടുണ്ട്.

റെഡ് അലേര്‍ട്ട്:കണക്റ്റ്,ക്ലെയര്‍,കെറി,ഡോണഗേല്‍ 
ഓറഞ്ച് വിന്‍ഡ് അലര്‍ട്ട്:സ്ലൈഗോ,ക്ലെയര്‍,ഡോണഗേല്‍,ഗോള്‍വേ,ലാട്രിം,മേയോ 
ഓറഞ്ച് റെയിന്‍ അലര്‍ട്ട്:കാവന്‍,കോര്‍ക്ക്,ലീമറിക്ക് 
യെല്ലോ വിന്‍ഡ് അലര്‍ട്ട്:ലിന്‍സ്റ്റര്‍,റോസ് കോമണ്‍,മോണഗന്‍,കാവന്‍,കോര്‍ക്ക്,ലീമറിക്ക്,കെറി,വാട്ടര്‍ഫോര്‍ഡ്,ടിപ്പററി.

കോര്‍ക്ക്,കെറി കൌണ്ടികളില്‍ വെള്ളപ്പൊക്കത്തിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.കാറ്റിന്റെ വേഗത ചില സ്ഥലങ്ങളില്‍ 130 കിലോ മീറ്റര്‍ വരെയായേക്കാം.നാളെ ഉച്ചയോടെയേ കാറ്റിന് ശമനമുണ്ടാകുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.


Scroll To Top